-9.4 C
New York
വ്യാഴാഴ്‌ച, ജനുവരി 29, 2026

Buy now

spot_img

അവയവദാന സമ്മതപത്ര രജിസ്‌ട്രേഷൻ ക്യാമ്പ്

പിറവം : ജില്ലാ ഗാന്ധിദർശൻ വേദി-പാലച്ചുവട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ അവയവദാന സമ്മതപത്ര രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. അനൂപ് ജേക്കബ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഗാന്ധിദർശൻവേദി ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ അധ്യക്ഷനായി. വേദി ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ്, എം.ടി. പൗലോസ്, നഗരസഭാ കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, അന്നമ്മാഡോമി, സി.ജെ. ജോജിമോൻ, പി. ഗിരീഷ് കുമാർ, പിറവം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബാബു പാണക്കാട്ട്, ഇലഞ്ഞി ഗ്രാമപ്പഞ്ചായത്തംഗം ജിനി ജിജോയ്, കെ.എസ്. സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.

അൻപതോളം പേർ ആദ്യദിവസം തന്നെ സമ്മതപത്രം നൽകി. ലോക അവയവദാന ദിനമായ ഓഗസ്റ്റ് 13 വരെ അക്ഷയകേന്ദ്രത്തിൽ സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles