കട്ടിമുട്ടത്ത് കാർ വീട്ടിലേക്ക് പാഞ്ഞുകയറി

പിറവം; ആരക്കുന്നം കട്ടിമുട്ടത്ത് വീട്ടിലേക്ക് കാർ പാഞ്ഞുകയറി ഇടിച്ചുമറിഞ്ഞു. കട്ടിമുട്ടം കുടിലിൽ സുരേഷിന്റെ വീട്ടിലേക്കാണ് കാർ പാഞ്ഞുകയറിയത്. കാർ ഡ്രൈവർ ആമ്പല്ലൂർ സ്വദേശി സുധീഷ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചൊവ്വ പകൽ 3.15 ഓടെ ആരക്കുന്നം–ആമ്പല്ലൂർ റോഡിലാണ് അപകടം. കാർ പോസ്‌റ്റിലിടിച്ച ശേഷം റോഡിൽനിന്ന്‌ പത്തടി താഴ്‌ചയിൽ വീടിരിക്കുന്ന ഭാഗത്തേക്ക്‌ വീഴുകയായിരുന്നു.അപകടസമയത്തിനു തൊട്ടുമുമ്പ് സുരേഷിന്റെ ഭാര്യ ജെസി വീട്ടുമുറ്റത്തുണ്ടായിരുന്നു. ഇവർ മാറി ഏതാനും മിനിട്ടുകൾക്കകം മതിൽ തകർത്ത് വന്ന കാർ വീടിന്റെ നടക്കല്ലിനോടുചേർന്ന് ഇടിച്ചുമറിഞ്ഞു. വീടിന്റെ ടൈലുകൾ തകർന്നിട്ടുണ്ട്. റോഡ് ദേശീയപാത നിലവാരത്തിൽ നവീകരിച്ചശേഷം വാഹനങ്ങളുടെ വേഗം വർധിച്ചിട്ടുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു