-6.9 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി, ഇത്തവണ ഇടതിൽ

കൂത്താട്ടുകുളം :നഗരസഭയിൽ 17-ാം ഡിവിഷനിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ദീപ ഇക്കുറി 20-ാം ഡിവിഷനിൽ ഇടത് സ്ഥാനാർഥിയാകുന്നു. സിപിഐയിലെ അംബികാ രാജേന്ദ്രനോട് 41 വോട്ടുകൾക്കാണ് ദീപ പരാജയപ്പെട്ടത്. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ച ചരിത്രവും ദീപയ്ക്കുണ്ട്.

സിഡിഎസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സിഡിഎസ് അംഗങ്ങൾ നടത്തിയ സമരങ്ങളിൽ ദീപ നേതൃത്വം നൽകിയിരുന്നു. നിലവിലെ ചെയർപേഴ്സണെതിരേയുള്ള പ്രക്ഷോഭങ്ങളിൽ സിഡിഎസ് അംഗങ്ങൾക്ക് സിപിഎം പിന്തുണ നൽകിയിരുന്നു.

സിപിഎം വിമത കൗൺസിലറായ കലാരാജു യുഡിഎഫ് പിന്തുണയോടെ ചെയർപേഴ്സണായതോടെ സിഡിഎസിന്റെ സമരം ശക്തമായി. കലാ രാജുവിനെതിരേ പരസ്യമായി ദീപയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles