മുളന്തുരുത്തി: പെരുമ്പിള്ളിയിൽ കിണറ്റിൽ ചാടിയ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പതിനഞ്ചാം വാർഡിൽ നടമേൽ വീട്ടിൽ (ഉഷസ് ) അശ്വതി (36) ആണ് കിണറ്റിൽ ചാടിയത്. തൃശൂർ പറവൂർ ദേശത്ത് വിവാഹം കഴിപ്പിച്ചയച്ച യുവതി ഇന്നലെ വൈകിട്ട് നാലുമണിയോടെ പെരുമ്പിള്ളിയിലെ സ്വന്തം വീട്ടിലെത്തിയതിനു ശേഷം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. യുവതിയുടെ നിലവിളി ശബ്ദം കേട്ടെത്തിയ അയൽവാസികളായ ബന്ധുക്കൾ മുളന്തുരുത്തി ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ എത്തി 16 അടി താഴ്ചയുള്ള കിണറ്റിലെ മോട്ടോറിൽ തൂങ്ങിക്കിടക്കുകയായിരുന്ന യുവതിയെ റോപ്പും നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

