-5.3 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

തി​രു​മാ​റാ​ടി: കു​ഴി​ക്കാ​ട്ടു​കു​ന്ന് മ​ണ്ണ​ത്തൂ​ർ പി​ഡ​ബ്യു​ഡി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഐ​റി​ഷ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. നി​ർ​മി​ക്കു​ന്ന​തി​നാ​യി ട്ര​ഞ്ച് എ​ടു​ത്ത​പ്പോ​ൾ റോ​ഡ് സൈ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ പു​റ​ത്ത് എ​ടു​ത്തി​രു​ന്നു. ഇ​വ പു​നഃ​സ്ഥാ​പി​ക്കാ​തെ കു​ഴി ജി​എ​സ്പി വി​രി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് പ​രാ​തി.

വെ​ട്ടി​ക്കാ​ട്ടു​പാ​റ ഉ​ൾ​പ്പെ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് കു​ഴി​ക്കാ​ട്ട് കു​ന്നി​ൽ നി​ന്നും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തെ​ടു​ത്തി​ട്ടി​രി​ക്കു​ന്ന​ത്.

ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം നെ​വി​ൻ ജോ​ർ​ജ്, വി​ഷ​യം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യു​ടെ​യും പി​ഡ​ബ്ല്യു​ഡി , വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. കു​ഴി​ക്കാ​ട്ട്കു​ന്ന് മ​ണ്ണ​ത്തൂ​ർ റോ​ഡി​ൽ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ അ​ധി​കം ദൂ​ര​ത്തി​ൽ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി​യി​ൽ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​താ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രും , റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മു​ന്നേ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള അ​റി​യി​പ്പ് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് കൊ​ടു​ത്തി​രു​ന്ന​താ​യി പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​തെ റോ​ഡ് സൈ​ഡു​ക​ൾ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യാ​ൽ ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​വി​ശേ​ഷം വ​രി​ക​യും പ്ര​ദേ​ശ​ത്ത് വ​ലി​യ കു​ടി​വെ​ള്ള​ക്ഷാ​മം ഉ​ണ്ടാ​വു​ക​യും ചെ​യ്യും. ഐ​റി​ഷ് ഡ്രെ​യി​ൻ നി​ർ​മാ​ണ​ത്തി​നാ​യി പി​ഡ​ബ്ല്യു​ഡി എ​ടു​ക്കു​ന്ന ട്ര​ഞ്ചു​ക​ളി​ൽ ഉ​ട​ൻ ത​ന്നെ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച് ജ​ല​വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച് ര​ണ്ടു വ​ർ​ക്കു​ക​ളും ഒ​രു​പോ​ലെ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം നെ​വി​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles