മുളന്തുരുത്തി: കെഎസ്എസ്‌പിഎ പിറവം നിയോജകമണ്ഡലം കമ്മിറ്റി മുളന്തുരുത്തി സബ് ട്രഷറിക്കുമുന്നിൽ ധർണ നടത്തി. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. ആറ് ഗഡു ക്ഷാമാശ്വാസം നിലനിൽക്കെ ഒരു ഗഡു മാത്രം അനുവദിച്ചതിലും അവയുടെ കുടിശ്ശിക നിഷേധിച്ചതിലും പ്രതിഷേധിച്ചായിരുന്നു ധർണ. രാമകൃഷ്ണപ്പണിക്കർ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് ടി. ഐസക്, സാബു വർഗീസ്, വി.എ. ചിന്നമ്മ, ജീവൽശ്രീ പി. പിള്ള, ബേസിൽ കിഴക്കേടം, പി.ജെ. തമ്പി എന്നിവർ പ്രസംഗിച്ചു.

