ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വിജ്ഞാന കേരളം-തൊഴിൽ മേള ബുധനാഴ്ച്ച രാവിലെ 11.00 മണിക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്നു. വിദ്യാഭ്യാസ യോഗ്യത എസ്. എസ്. എൽ. സി മുതൽ പി.ജി വരെ ഉള്ളവർക്ക് പങ്കെടുക്കാം. ശമ്പളം 10,000/- മുതൽ 50,000/- വരെ. ഫിനാൻഷ്യൽ അഡ്വൈസർ, മാനേജർ, ഡ്രൈവർ, സ്റ്റോർ മാനേജർ, കമ്പയിൻസ് എക്സിക്യൂട്ടീവ്, ഹെൽപ്പർ, ഫിറ്റർ, വെൽഡർ, ഫാബ്രിക്കേറ്റർ, ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങി അനേകം അവസരങ്ങൾ. തൊഴിൽമേളയിൽ എസ്.ബി.ഐ ലൈഫ്, രാജസ്ഥാനി ഐസ് ക്രീംസ്, ഹാൻഡ്‌സ് പേപ്പർ,ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരുക.

