-5.3 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം

ഇലഞ്ഞി: ജലജീവൻ പദ്ധതിയുടെ പൂർത്തീകരണമാണ് ഭരണസമിതി നേരിടുന്ന പ്രധാന വെല്ലുവിളിയായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ ടാങ്കിന്റെ പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ ഭരണസമിതി ഇറങ്ങുന്നതിന് മുൻപ് പദ്ധതി പൂർത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും സാധിച്ചിട്ടില്ല. റോഡുകളുടെ നിർമാണവും പൂർത്തീകരിക്കാൻ ഇതുവരെയും ഭരണസമിതിക്കായിട്ടില്ല. 

ഇലഞ്ഞി ബസ്റ്റാൻഡിന്റെ കോൺക്രീറ്റ് കട്ടകൾ വിരിച്ച ഭാഗങ്ങൾ തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങുമ്പോൾ അപകടക്കുഴികളിൽ വീഴുന്നത് പതിവാണ്. തകർന്ന കോൺക്രീറ്റ് ഭാഗത്തുനിന്ന് പൊങ്ങിനിൽക്കുന്ന തുരുമ്പുകമ്പികൾ കാലിൽ തുളച്ചുകയറി പരിക്കേറ്റവർ നിരവധിയാണ്. ഈ പ്രശ്‌നത്തിന് ഇനിയും യാതൊരുവിധ പ്രതിവിധിയും ഭരണസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 

അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന പല കാര്യങ്ങളും ചെയ്തില്ല എന്നാണ് പ്രതിപക്ഷന്റെ ആരോപണം. അതുകൊണ്ടുതന്നെ വരുന്ന തിരഞ്ഞെടുപ്പിൽ മികച്ചൊരു മുന്നേറ്റം കാണാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles