പിറവം: മുളക്കുളം സർവീസ് സഹകരണബാങ്ക് പാടശേഖരങ്ങളിൽ വളം – കീടനാശിനി പ്രയോഗത്തിനായി ഡ്രോൺ ലഭ്യമാക്കുന്നു. സ്പിക്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കർഷകർ ഡ്രോൺ വാടകയിനത്തിൽ ഏക്കറിന് മുന്നൂറു രൂപയാണ് നൽകേണ്ടത്. ബാങ്കിന് സമീപത്തെ പിറവം പുഞ്ചയുമായി ബന്ധപ്പെട്ട് കിടക്കുന്ന കളമ്പൂർ പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു.
നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലിസാബു ഡ്രോൺ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് തോമസ് മല്ലിപ്പുറം അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ഷൈനി ഏലിയാസ്, ബാങ്ക് വൈസ് പ്രസിഡന്റ് ഡോമി ചിറപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

