പിറവം ഉപജില്ലാ കലോത്സവം കൊടിയിറങ്ങി

മണീട് : പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം മണീട് ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ വിദ്യാലയങ്ങളാണ് ഇക്കുറി മുന്നിലെത്തിയത്. സമാപനയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. പ്രദീപ് അധ്യക്ഷനായി. യോഗത്തിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എൽപി വിഭാഗത്തിൽ പിറവം എംകെഎം എൽപി സ്കൂളും യുപി വിഭാഗത്തിൽ അഞ്ചൽപ്പെട്ടി സെയ്ന്റ്‌ മേരീസ് യുപി സ്കൂളും ഓവറോൾ കിരീടം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പിറവം സെയ്ന്റ് ജോസഫും ഹയർ സെക്കൻഡറി വിഭാഗത്തിൽ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറിയും ഓവറോൾ കിരീടം നേടി. എൽപി വിഭാഗത്തിൽ മണീട് ഗവ. എൽപി സ്കൂൾ റണ്ണറപ്പായി. യുപി വിഭാഗത്തിൽ ഓണക്കൂർ സൗത്ത് ഗവ. യുപി സ്കൂൾ, വെളിനാട് സെയ്ന്റ് പോൾസ്, പിറവം എംകെഎം എന്നിവർ റണ്ണറപ്പ് സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ പിറവം എംകെഎമ്മും ഹയർ സെക്കൻഡറി വിഭാഗത്തിൽ പാമ്പാക്കുട എംടിഎമ്മും റണ്ണറപ്പായി.

സംസ്‌കൃതോത്സവത്തിൽ രാമമംഗലം

സംസ്‌കൃതോത്സവത്തിൽ യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും രാമമംഗലം ഹൈസ്കൂൾ ഓവറോൾ കിരീടം നേടി. ഇരുവിഭാഗങ്ങളിലും പാമ്പാക്കുട എംടിഎമ്മിനാണ് രണ്ടാം സ്ഥാനം. മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടിയ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സുധീറിനെയും യുപി സ്കൂൾ അധ്യാപിക എസ്. കൃഷ്ണകലയെയും യോഗത്തിൽ അനുമോദിച്ചു. യോഗത്തിൽ മണീട് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ടി. അനീഷ്, പി.എസ്. ജോബ്, മിനി തങ്കപ്പൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതി രാജീവ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.ജെ. ജോസഫ്, പി. പ്രമോദ്, ശോഭാ ഏലിയാസ്, രഞ്ജി സുരേഷ്, ബിനി ശിവദാസ്, മിനു മോൻസി, എഇഒ സജീവ് എം.പി., ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്. സിന്ധു, പ്രധാനാധ്യാപകൻ എം.കെ. രഘു, പിടിഎ പ്രസിഡന്റ് പി.എ. ജയൻ, സ്കൂൾ ചെയർമാൻ നന്ദു പി. അജീഷ്, സ്കൂൾ ലീഡർ െജന്യാ രാജു എന്നിവർ പങ്കെടുത്തു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു