-5 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

പുതുമുഖങ്ങളാൽ നിറഞ്ഞു ചോ​റ്റാ​നി​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ്

ചോ​റ്റാ​നി​ക്ക​ര: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചോ​റ്റാ​നി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി. വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 14ൽ ​നി​ന്നും മൂ​ന്ന് വ​ർ​ധി​ച്ച് 17 ആ​യ​തോ​ടെ ഘ​ട​ക ക​ക്ഷി​യാ​യ സി​പി​ഐ​യ്ക്ക് ഒ​രു സീ​റ്റ് കൂ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്ന് വാ​ർ​ഡു​ക​ളി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ക്കു​ക. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ഒ​രു സീ​റ്റ് ന​ൽ​കി. ബാ​ക്കി 13 സീ​റ്റു​ക​ളി​ൽ സി​പി​എം മ​ത്സ​രി​ക്കും.

നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​വു​മു​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​മു​ഖ​ർ ലി​സ്റ്റി​ന് പു​റ​ത്താ​യി. അ​തേ​സ​മ​യം വൈ​സ് പ്ര​സി​ഡ​ന്‍റും ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​വും ലി​സ്റ്റി​ൽ ഇ​ടം നേ​ടി. കൂ​ടു​ത​ൽ പു​തു​മു​ഖ​ങ്ങ​ൾ ഇ​ടം പി​ടി​ച്ച സ്ഥാ​നാ​ർ​ഥി നി​ര​യി​ൽ ര​ണ്ട് ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും ഒ​രു അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റും ഒ​രു ഔ​വ​ർ​മാ​ർ​ട്ട് ഭാ​ര​വാ​ഹി​യും ഡി​വൈ​എ​ഫ്ഐ നേ​താ​വും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​ജാ​തി ജ​ന​റ​ൽ സം​വ​ര​ണ​മാ​യ​ത് കൊ​ണ്ട് പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡി​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കു​ന്ന​തി​നാ​യി സൂ​ക്ഷ​മ​ത​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന അ​മ്പ​ലം വാ​ർ​ഡാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ ചോ​റ്റാ​നി​ക്ക​ര ബ്ലോ​ക്ക് ഡി​വി​ഷ​നും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ യൂ​ത്ത് ഫ്ര​ണ്ട് നേ​താ​വാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 15 നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു മു​ന്ന​ണി​ക​ളാ​യ യു​ഡി​എ​ഫി​ലും എ​ൻ​ഡി​എ​യി​ലും ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റു ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ക​രു​നീ​ക്ക​ങ്ങ​ളി​ലാ​ണ് യു​ഡി​എ​ഫ്.അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും പൂ​ർ​ത്തി​യാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​യ്ക്കി​റ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മു​ന്ന​ണി​ക​ൾ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles