ഭിന്നശേഷി സൗഹൃദ ഗ്രാമമാകാൻ മണീട്

മണീട്: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് ഗ്രാമപ്പഞ്ചായത്ത് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ഗ്രാമപദ്ധതി പുനർജനിയുടെ ഒന്നാംഘട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു. മണീട് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, പ്രോജക്ട് കോഡിനേറ്ററും ജെയിൻ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. രേവതി കെ. ശിവദാസ്, കില ട്രെയിനിങ് കോഡിനേറ്റർ കാളിദാസൻ എം.ജി. എന്നിവർ ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.

പദ്ധതിയുടെ ഒന്നാംഘട്ടമായി ആശവർക്കർമാരുടെയും അങ്കണവാടി ടീച്ചേഴ്സിന്റെയും സഹായത്തോടെ, യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ്, കൊമേഴ്‌സ്, ലാംഗ്വേജസ് വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവരശേഖരണം നടത്തിയിരുന്നു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ആവശ്യങ്ങൾ, ശാക്തീകരണത്തിനുള്ള അവസരങ്ങൾ, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവ വിലയിരുത്തുകയായിരുന്നു ലക്ഷ്യം. വിവരശേഖരണത്തിൽ ഉരുത്തിരിഞ്ഞ കണ്ടെത്തലുകളും ശുപാർശകളുമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. രേവതി കെ. ശിവദാസ്, സ്കൂൾ ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.ജി. ആശ, ലാംഗ്വേജസ് വിഭാഗം മേധാവി ഡോ. ബിൻസി മോൾ ബേബി, ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ അന്നു ജോർജ്, ടീസൺ സി.ജെ. എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു