എടയ്ക്കാട്ടുവയൽ : എടയ്ക്കാട്ടുവയൽ യുപി സ്കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നടത്തി. വാർഡ് മെംബർ സി.എ. ബാലു ഉദ്ഘാടനം ചെയ്തു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും റിട്ട. മലയാളം അധ്യാപകൻ ജോയ് മാമലയിൽ വിദ്യാർഥികൾക്ക് സന്ദേശം നൽകി. ജോഷി വർഗീസ്, ഹെഡ്മിസ്ട്രസ് സബിതമാത്യു, എംപിടിഎ പ്രസിഡൻറ് രമ്യ രാജേഷ്, സീനിയർ അസിസ്റ്റൻറ് സൂസൻ വർഗീസ് എന്നിവർ സംസാരിച്ചു.

