മുളക്കുളം സഹ. ബാങ്ക് കർഷകർക്ക് വളപ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും

പിറവം: മുളക്കുളം സർവീസ് സഹകരണബാങ്ക് പാടശേഖരങ്ങളിൽ വളം-കീടനാശിനി പ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും. സ്പിക്കുമായി ചേർന്നാണ് ബാങ്ക് ഇത് ചെയ്യുന്നത്. കർഷകർ ഡ്രോൺ വാടകയിനത്തിൽ ഏക്കറിന് മുന്നൂറുരൂപ നൽകിയാൽ മതിയാകും. ബാങ്കിന് സമീപത്തെ കളമ്പൂർ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗം നഗരസഭാധ്യക്ഷ അഡ്വ. ജൂലിസാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് തോമസ് മല്ലിപ്പുറം അധ്യക്ഷനായി. വാർഡ് കൗൺസിലർ ഷൈനി ഏലിയാസ്, ബാങ്ക് വൈസ് പ്രസിഡന്റ് ഡോമി ചിറപ്പുറം, ഭരണസമിതി അംഗങ്ങളായ സാബു ജോൺ, ടി. രാജു, കെ.യു. ചാക്കോ, പിറവം കൃഷി ഓഫീസർ ശീതൾ ബാബുപോൾ, അമർക്കുളം പാടശേഖരസമിതി സെക്രട്ടറി ജിജോ അബ്രഹാം, ബാങ്ക് സെക്രട്ടറി ശ്രീമതി ബീനാകുരുവിള എന്നിവർ പങ്കെടുത്തു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു