മുസ്‌ലിംലീഗ് പിറവം മണ്ഡലം കൗൺസിൽ ചേർന്നു

പിറവം: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുസ്‌ലിം ലീഗ് പിറവം മണ്ഡലം കൗൺസിൽ യോഗം ചേർന്നു. കാഞ്ഞിരമറ്റം മില്ലുങ്കൽ ജങ്ഷനിൽ മുസ്‌ലിംലീഗ് കൊച്ചി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ ഉദ്ഘാടനം ചെയ്തു. പിറവം മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനി അധ്യക്ഷത വഹിച്ചു. കൊച്ചി മണ്ഡലം ട്രഷറർ ടി.എ. ഷഹീർ, യൂത്ത് ലീഗ് പിറവം മണ്ഡലം പ്രസിഡന്റ് കെ.എ. അനസ്, കർഷകസംഘം സംസ്ഥാന കൗൺസിലർ കെ.എം. അബ്ദുൽ കരിം, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി പി.പി. ബഷീർ, കെ.എ. നൗഷാദ്, അസീസ് ചാലക്കൽ, പി.എസ്. മുഹമ്മദ് ഉക്കാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു