സ്ഥാനാർത്ഥി നിർണയം ഉടൻ: തെരഞ്ഞെടുപ്പിനായി ഒരുങ്ങി രാമമംഗലം പഞ്ചായത്ത്

രാമമംഗലം: രാമമംഗലം പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മികച്ച സ്ഥാനാർത്ഥികളെ മുന്നിലിറക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ. പാർട്ടിയുടെ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതിനാലും തിരഞ്ഞെടുപ്പിൽ മികച്ചൊരു മുന്നേറ്റം കാഴ്ചവയ്‌ക്കേണ്ടതിനാലും സ്ഥാനാർത്ഥി പ്രഖ്യാപനം നേതാക്കൾക്ക് വെല്ലുവിളിയാണ്.

മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌ മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ്‌ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു