ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വി.രവീന്ദ്രൻ മെമ്മോറിയൽ അക്കാദമിയിൽ നടന്നുവന്നിരുന്ന സ്വീറ്റ് ഇംഗ്ലീഷ്, സ്പീക്ക് ഇംഗ്ലീഷ് തേർഡ് ബാച്ച് പൂർത്തിയാക്കിയ കുട്ടികൾക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. രാജേഷ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ രജനി മനോഷ്, മെമ്പർമാരായ ഇന്ദിര ധർമ്മരാജൻ, പി.വി. പൗലോസ്, ലേഖ പ്രകാശൻ, ലൈജു ജനകൻ, പ്രകാശൻ ശ്രീധരൻ, റെജി കുഞ്ഞൻ, മാത്യു ചെറിയാൻ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് സ്കിറ്റ്,സമൂഹ ഗാനം, സംഘനൃത്തം,നാടകം തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി.സ്വീറ്റ് ഇംഗ്ലീഷ്, സ്പീക്ക് ഇംഗ്ലീഷിൻ്റെ നാലാമത് ബാച്ച് നവംബർ മാസത്തിൽ ആരംഭിക്കുമെന്നും, വി. ആർ. എം അക്കാഡമിയെ ലൈഫ് ലോങ്ങ് കമ്മ്യൂണിറ്റി ലേണിങ് സെൻ്റർ എന്ന നിലയിൽ വളർത്തുന്നതിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.



