-6.9 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

ജെ. ബി. എസ് സ്കൂളിലെ കുട്ടികൾക്ക് പുതിയ സ്മാർട്ട് ക്ലാസ്

ചോറ്റാനിക്കര: ചോറ്റാനിക്കര ജെ.ബി.എസ് സ്കൂളിൽ പുതിയ കെട്ടിട നിർമാണം പൂർത്തിയായി. കൂടാതെ ഒരു ക്ലാസ്സ്‌ മുറി സ്മാർട്ട് ക്ലാസ് റൂമായി മാറ്റാനുള്ള ആദ്യപടി വിജയകരമായി നടന്നു. ഒ. ഇ. എൻ. ഇന്ത്യ കമ്പനിയാണ് ഉപകരണങ്ങൾ നൽകിയത്. ഒ. ഇ. എൻ ഇന്ത്യ നൽകിയ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉപകരണങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ആർ. രാജേഷ്, കമ്പനിയുടെ പ്രതിനിധികൾ ആയ ബനിറ്റ ചാക്കോ, ഷിജി എന്നിവരിൽ നിന്നും ഏറ്റു വാങ്ങി. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ പുഷ്പ പ്രദീപ്‌, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രജനി മനോഷ്, പഞ്ചായത്ത്‌ അംഗങ്ങളായ പൗലോസ്, പ്രകാശൻ ശ്രീധരൻ, ഹെഡ് മിസ്ട്രസ് സജിത രാധാകൃഷ്ണൻ, പിടിഎ. പ്രസിഡന്റ്‌ ബിജു എം ഡി, എച്ച്. എം.സി ചെയർമാൻ രൂപേഷ് ചന്ദ്രൻ, എം. പി. ടി. എ പ്രസിഡന്റ്‌ സീന സിജി എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles