-6.9 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ചർച്ചകളിൽ മുഴുകി എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്

എടയ്ക്കാട്ടുവയൽ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. പല മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള തർക്കങ്ങൾ ഇതോടൊപ്പം ശക്‌തി പ്രാപിച്ചിട്ടുണ്ട്‌.

ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌ മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ്‌ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. ഒരു വശത്ത്‌ സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ്‌ നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത്‌ വിവാദങ്ങൾ ഉയർത്തുന്നതാണ്‌ നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്‌. ‍

ജനങ്ങളുടെ ക്ഷേമത്തിന് കൂടുതൽ ഊന്നൽ നൽകി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നിലവിലെ ഭരണസമിതി നടത്തുന്നതെന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോഴും, പഞ്ചായത്തിനെ പുരോഗതിയിലെത്തിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ പരാജയം സുനിശ്ചിതമാണെന്നാണ് പ്രതിപക്ഷത്തിന്റെ പറയുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles