ഇലഞ്ഞി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം ഉണ്ടാകുമെന്ന് മുന്നണികൾ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി പഞ്ചായത്ത് ഭരിക്കുന്ന ഭരണസമിതി ജനങ്ങൾക്കുവേണ്ടിയോ നാടിനുവേണ്ടിയോ യാതൊരു പദ്ധതിയും മുന്നിൽ നിന്ന് ചെയ്യാൻ തയ്യാറായില്ലെന്ന് പ്രതിപക്ഷം വാദിച്ചു. പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തുവന്നു. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ ആ മാറ്റം കാണാൻ സാധിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.
തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയത്തിലെ ചർച്ചകൾ മുന്നണികളിൽ പുരോഗമിക്കുകയാണ്. ആരോപണങ്ങൾ എല്ലാ മുന്നണിയിലും സജീവമായതുകൊണ്ടുതന്നെ മികച്ച സ്ഥാനാർത്ഥിയെയായിരുക്കും കളത്തിലിറക്കുക. അഞ്ചാം തീയതിയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.



