കൂത്താട്ടുകുളം: കൂത്താട്ടുകുളം പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിൽ നടക്കുകയാണ്. മികച്ച സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിച്ച് വിജയത്തിനായുക്കുള്ള പടി ഉറപ്പിക്കാനുള്ള തിരക്കിലാണ് പഞ്ചായത്തിലെ മുന്നണികൾ. ഇവരെ കണ്ടെത്തുന്നതിലാണ് നേതൃത്വത്തിന് തലവേദന. തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത് വാഗ്വാദങ്ങളിലും വെല്ലുവിളികളിലുമാണ്.
മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ് തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്. അടുത്ത മാസം അഞ്ചാം തീയതിയോടെ സ്ഥാനാർത്ഥി പ്രഖാപനം ഉണ്ടാകുന്നതിനാൽ പാർട്ടികളുടെ സ്ഥാനാർത്ഥി വിവരങ്ങളും മറ്റും അതിന് മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ.

