തിരുമാറാടി: തിരുമാറാടി പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിന്റെ നാളുകൾ. വിവിധ മുന്നണികളിൽ ഘടകകക്ഷികൾ തമ്മിലുള്ള പല തർക്കങ്ങളൂം ഉയരുന്നുണ്ടെങ്കിലും പാർട്ടിയുടെ പ്രതിച്ഛായായി മാറാൻ സാധിക്കുന്ന നേതാവിനെ തേടി നേതാക്കൾ. മികച്ച സ്ഥാനാർത്ഥികളെ മുന്നിലിറക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ. പാർട്ടിയുടെ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതിനാലും തിരഞ്ഞെടുപ്പിൽ മികച്ചൊരു മുന്നേറ്റം കാഴ്ചവയ്ക്കേണ്ടതിനാലും സ്ഥാനാർത്ഥി പ്രഖ്യാപനം നേതാക്കൾക്ക് വെല്ലുവിളിയാണ്.
മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ് തർക്കങ്ങളും ഇതോടൊപ്പം ശക്തി പ്രാപിക്കുന്നുണ്ട്. പ്രചരണത്തിന് മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ് പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത് പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ് ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി നിർണയങ്ങളും മറ്റും അതിന് മുമ്പ് തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ.
ഭരണപക്ഷവും പ്രതിപക്ഷവും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങുമ്പോൾ മികച്ച മുന്നേറ്റം ഉണ്ടാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

