പാമ്പാക്കുട സഹകരണ ബാങ്ക് ആംബുലൻസ് സർവീസ് തുടങ്ങി

പാമ്പാക്കുട : പാമ്പാക്കുട സർവീസ് സഹകരണബാങ്ക് ആംബുലൻസ് സർവീസ് ആരംഭിച്ചു. സഹകരണവകുപ്പ് മൂവാറ്റുപുഴ അസി. രജിസ്ട്രാർ ജയമോൻ യു. ചെറിയാൻ ആംബുലൻസ് സർവീസ് ഫ്ളാഗ്‌ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് എബി എൻ. ഏലിയാസ് അധ്യക്ഷനായി. മുൻ പ്രസിഡന്റ് ജേക്കബ് മാത്യു മംഗലത്ത്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.യു. രാജു, ജിജിപോൾ, സി.എസ്. സാജു, വർഗീസ് പോൾ, പി.സി. മനോജ്, ആൻജീന കുര്യൻ, സിനി ജോൺസൺ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയന്തി ഇ.വി. ഫിലിപ്പ്, റീനാമ്മാഎബ്രഹാം, രൂപാരാജു എന്നിവരും ബാങ്ക് ജീവനക്കാരും പങ്കെടുത്തു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു