പിറവം മർച്ചന്റ്‌സ് അസോ. കുടുംബസംഗമം

പിറവം : പിറവം മർച്ചന്റ്‌സ് അസോസിയേഷൻ കുടുംബ സംഗമത്തോടെ വാർഷികം ആഘോഷിച്ചു. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാം ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബാബു ഏലിയാസ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു, ഉപാധ്യക്ഷൻ കെ.പി. സലിം, വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ്, രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം, സെക്രട്ടറി ബൈജു തോമസ്, വൈസ് പ്രസിഡന്റുമാരായ സാജു കുറ്റിവേലിൽ, കെ.എസ്. വത്സകുമാർ, ട്രഷറർ ടി.ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു