പിറവം : പിറവം നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചു. വാർഷിക പദ്ധതിയിൽപ്പെടുത്തി 10.5 ലക്ഷം രൂപ ചെലവിലാണ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചത്. പുതുതായി റൂഫ് ചെയ്ത കേന്ദ്രത്തിൽ ഇരിപ്പിടങ്ങൾ, കുടിവെള്ളസൗകര്യം, ഫാൻ, ടിവി തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭാധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.പി. സലിം അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ബിമൽ ചന്ദ്രൻ, ഡോ. അജേഷ് മനോഹർ, പി. ഗിരീഷ്‌കുമാർ, ഏലിയാമ്മാഫിലിപ്പ്, ബാബു പാറയിൽ, മോളി വലിയകട്ടയിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.പ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.

