-6.9 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

എൽഡിഎഫ് ഓപ്പൺ ഫോറം സംഘടിപ്പിച്ചു

മുളന്തുരുത്തി: എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാവി മുളന്തുരുത്തിയുടെ വികസനം എങ്ങനെയാകണം എന്നതിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് ‘വിഷൻ 2030 ഓപ്പൺ ഫോറം’ സംഘടിപ്പിച്ചു.

പരിപാടിയിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എൽഡിഎഫ് സ്ഥാപിച്ച പ്രകടനപത്രികാ നിർദേശ ബോക്സിൽ വന്ന നിർദേശങ്ങളും ഇ-മെയിൽ, ഗൂഗിൾ ഫോം വഴി ലഭിച്ച നിർദേശങ്ങളും ക്രോഡീകരിച്ച് കരട് നിർദേശം അവതരിപ്പിച്ചു. തുടർന്ന് വിവിധ മേഖലകളിലുള്ളവർ ഭാവി മുളന്തുരുത്തിയുടെ വികസനം സംബന്ധിച്ച് ചർച്ചനടത്തി അഭിപ്രായങ്ങൾ പങ്കുവെച്ചു.

മുൻ കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, സയൻസ് സെന്റർ ഡയറക്ടർ പി.എ. തങ്കച്ചൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കാലാപ്പിള്ളിൽ, പ്രൊഫ. എം.വി. ഗോപാലകൃഷ്ണൻ, എബി പൈനോടത്ത്, സിപിഎം ഏരിയ കമ്മിറ്റി അംഗം എം.പി. ഉദയൻ, ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ, ഒ.എ. മണി, ജോൺസ് പാർപ്പാട്ടിൽ, പി.വി. ദുർഗാപ്രസാദ്, ജിബി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles