-6.9 C
New York
വ്യാഴാഴ്‌ച, ഫെബ്രുവരി 5, 2026

Buy now

spot_img

കരുണ തേടി അമ്മയും മകളും

ചോറ്റാനിക്കര : ചികിത്സയ്ക്കും ദൈനംദിന ജീവിതച്ചെലവിനുമായി കനിവുതേടി അമ്മയും മകളും. അമ്പാടിമലയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപ്പറമ്പിൽ ശശികലയും (59) മകൾ അനിതയുമാണ് (42) സഹായം തേടുന്നത്. അമ്മ ശശികല ശ്വാസകോശ സംബന്ധമായ അസുഖ ബാധിതയാണ്. ഇപ്പോൾ ശ്വാസകോശം 40 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഒന്നരവർഷം മുൻപ് ഹൃദയത്തിന് ബ്ലോക്ക് വന്ന് നാട്ടുകാരുടെ സഹായത്തോടെ ആൻജിയോപ്ലാസ്റ്റ് ചെയ്തു. ഇപ്പോൾ മാസം 12,000 രൂപ ഇവർക്ക് മരുന്നു വാങ്ങാൻ വേണം. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് ലേക്‌ഷോറിലും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായാണ് ചികിത്സ.

ഭർത്താവ് മരിച്ച മൂത്തമകൾ അനിതയും കുടുംബവും ശശികലയുടെ സംരക്ഷണയിലായിരുന്നു കഴിയുന്നത്. രക്തത്തിൽ കൗണ്ട് കുറയുന്നതുകൊണ്ട് ശരീരം മെലിയുന്ന രോഗം ബാധിച്ച് ഭാരപ്പെട്ട ഒരു ജോലിയുമെടുക്കാൻ പറ്റാത്ത സാഹചര്യമാണ് അനിതയ്ക്ക്. മാസം 6000 രൂപയുടെ മരുന്നുകൾ അനിതയ്ക്കും വേണം.

നാട്ടുകാരുടെ സഹായങ്ങൾകൊണ്ടാണ് നിലവിൽ കുടുംബം ജീവിക്കുന്നത്. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞു നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. യൂക്കോ ബാങ്ക് ചോറ്റാനിക്കര ശാഖയിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 23910110111864, ഐഎഫ്എസ് കോഡ്: UCBA0002391, ഗൂഗിൾ പേ: 9074635629.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles