പിറവം: രണ്ടു ദിവസമായി രാമമംഗലത്ത് നടന്ന ഷട്കാല ഗോവിന്ദമാരാർ സംഗീതോത്സവം സമാപിച്ചു. കേരള സംഗീതനാടക അക്കാദമി രാമമംഗലം ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയുടെ സഹകരണത്തോടെയാണ് സംഗീതോത്സവം. നെച്ചൂർ രതീശൻ നയിച്ച ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം നടന്നു.
പൂജ ബാലസുന്ദരം, രേണുക ദേവി, ശുഭ ശ്രീറാം, വി എൻ ഗിരിജ, വി എൻ ശരത്ചന്ദ്ര ബോസ്, ശിൽപ്പ രാജു, ദേവിക ശരണ്യ (വോക്കൽ), താമരക്കാട് വിഷ്ണു നമ്പൂതിരി (വയലിൽ), ഡോ. ശ്യാം കിഷോർ (മൃദംഗം) എന്നിവർ പങ്കെടുത്തു. തുറവൂർ ബ്രദേഴ്സ് വിനീത് കമ്മത്ത്, രാകേഷ് കമ്മത്ത് എന്നിവരുടെ സോപാനസംഗീതം, മഞ്ജു വി നായരുടെ ഭരതനാട്യം എന്നിവയും അരങ്ങേറി.

