ജിൽസ് പെരിയപ്പുറം ഇനി യുഡിഎഫിൽ

പിറവം: പിറവത്തെ ഇടത് നഗരസഭയിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പംഗമായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ജിൽസ് പെരിയപ്പുറം മുന്നണി മാറി യുഡിഎഫിലെത്തി. മാണിഗ്രൂപ്പിൽനിന്ന് ജോസഫ് ഗ്രൂപ്പ് വഴിയാണ് ജിൽസ് യുഡിഎഫിലെത്തിയത്. ജിൽസിന്റെ മുന്നണിമാറ്റം പിറവത്ത് ചൂടുള്ള ചർച്ചയായി. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുമായി തെറ്റിയാണ് ജിൽസ് പാർട്ടിയും മുന്നണിയും വിട്ടത്. നിലവിലെ നഗരസഭാ ഉപാധ്യക്ഷൻ കെ.പി. സലിം ജനവിധി തേടുന്ന 26-ാം ഡിവിഷനിൽ ജിൽസ് മത്സരിക്കും. ബിജെപിയുടെ മുൻ നഗരസഭാംഗം ഉണ്ണി വല്ലയിലാണ് ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥി. തീപാറുന്ന മത്സരത്തിനാണ് 26-ൽ അരങ്ങൊരുങ്ങുന്നതെന്ന് ഇതോടെ ഉറപ്പായി.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു