Anamika Sanilkumar

യുഡിഎഫിന്റെ അഴിമതി കെടുകാര്യസ്ഥത ; എടയ്ക്കാട്ടുവയൽ പഞ്ചായത്തില്‍ 
കുറ്റപത്രം സമർപ്പിച്ച് എൽഡിഎഫ്

പിറവം; എടയ്‌ക്കാട്ടുവയൽ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടി എൽഡിഎഫ് കുറ്റപത്രസമർപ്പണവും പഞ്ചായത്ത് ഓഫീസ് മാർച്ചും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. സി കെ ബാബു അധ്യക്ഷനായി. ഷീ മോൾ പ്രകാശ്, എം ആർ സതീഷ്, രാജു തെക്കൻ, പി കെ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ​കാർഷിക വിപണിക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കുമായി നിർമിച്ച മന്ദിരം കൈയേറി പഞ്ചായത്ത് ഓഫീസാക്കി മാറ്റി കർഷകരെ വഞ്ചിച്ചു. നൂറിലേറെ ഹെക്ടർ തൊട്ടൂർ […]

യുഡിഎഫിന്റെ അഴിമതി കെടുകാര്യസ്ഥത ; എടയ്ക്കാട്ടുവയൽ പഞ്ചായത്തില്‍ 
കുറ്റപത്രം സമർപ്പിച്ച് എൽഡിഎഫ് Read More »

യുഡിഎഫിന്റെ കെടുകാര്യസ്ഥത ; ആമ്പല്ലൂരിലെ അഴിമതി 
ഭരണത്തിനെതിരെ കുറ്റപത്രം

പിറവം; ആമ്പല്ലൂർ പഞ്ചായത്തിൽ യുഡിഎഫിന്റെ അഴിമതി ഭരണത്തിനും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ എൽഡിഎഫ്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും കുറ്റപത്രസമർപ്പണവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ധർണ ഉദ്‌ഘാടനംചെയ്തു. കെ പി ഷാജഹാൻ അധ്യക്ഷനായി. പഞ്ചായത്തിലെ നന്നാക്കിയ റോഡുകൾ മൂന്നുമാസംകൊണ്ട്‌ തകർന്നു, 24 മണിക്കൂർപോലും ആയുസ്സില്ലാത്ത വഴിവിളക്കുകൾ, തിരദേശ സമാന്തര റോഡിലേക്ക് അഞ്ച്‌ വർഷമായി ഒന്നും ചെയ്തില്ല, മില്ലുങ്കൽ ടൂറിസം പദ്ധതി നിലച്ചു, അമ്പഴവേലി തോട് നവീകരണം നടപ്പാക്കിയില്ല, കീച്ചേരി ആശുപത്രിയുടെ വികസനം

യുഡിഎഫിന്റെ കെടുകാര്യസ്ഥത ; ആമ്പല്ലൂരിലെ അഴിമതി 
ഭരണത്തിനെതിരെ കുറ്റപത്രം Read More »

പിറവം അതിദാരിദ്ര്യമുക്ത നഗരസഭ

പിറവം; അതിദാരിദ്ര്യമുക്ത നഗരസഭയായി പിറവത്തെ പ്രഖ്യാപിച്ചു. 52 കുടുംബങ്ങളെ കണ്ടെത്തി ഭവന പുനരുദ്ധാരണം, നിത്യേന മരുന്ന്, നഗരസഭ ഫണ്ടിലൂടെ ഉജ്ജീവനം പദ്ധതിയിൽ സ്വയംതൊഴിൽ, 22 ഗുണഭോക്താക്കൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ സേവനങ്ങൾ നൽകിയാണ് ദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത്. നഗരസഭ അധ്യക്ഷ ജൂലി സാബു പ്രഖ്യാപനം നടത്തി. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. വിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഡോ. അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.

പിറവം അതിദാരിദ്ര്യമുക്ത നഗരസഭ Read More »

അഴിമതി വിടരുന്ന ആമ്പല്ലൂർ


പിറവം; ആമ്പല്ലൂരിൽ യുഡിഎഫ്‌ ഭരണത്തിൽ നടന്നത്‌ അഴിമതിയും കെടുകാര്യസ്ഥതയും. മുൻ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ വികസനങ്ങളുടെ കൂന്പടച്ചെന്നുമാത്രമല്ല, സംസ്ഥാനസർക്കാർ നൽകിയ പദ്ധതികൾ നടപ്പാക്കാനും ശ്രമിച്ചില്ല. സർക്കാർ കൊണ്ടുവന്ന ഹരിതകർമസേന മാത്രമാണ്‌ ഇവിടെ മികവോടെയുള്ളത്‌. ​​മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‌ മൂന്നുകോടി രൂപ പ്രഖ്യാപിച്ചിട്ടും എങ്ങുമെത്തിയില്ല. ജില്ലയുടെ നെല്ലറയായ തോട്ടറ പുഞ്ചയിലെ നെൽക്കൃഷി 75 ശതമാനത്തിൽനിന്ന്‌ 40 ശതമാനമായി കൂപ്പുകുത്തി. ​മൂന്ന് അങ്കണവാടികൾക്ക് ഭൂമി വിട്ടുകിട്ടിയിട്ടും തുടങ്ങിയത്‌ ഒന്നുമാത്രം. ലൈഫ് അപേക്ഷകരെ വഞ്ചിച്ചു. ഒലിപ്പറം റോഡിന് 20

അഴിമതി വിടരുന്ന ആമ്പല്ലൂർ
 Read More »

മാലിന്യത്തിന് വിട ; കണ്ണീറ്റുമലയിൽ 
കാണാം നാടിന്റെ മാറ്റം

പിറവം; മൂക്കുപൊത്തിപ്പിടിച്ച് കണ്ണീറ്റുമലയിൽ പോയിരുന്ന കാലംമാറി. മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം ഇനി പ്രദേശവാസികളുടെ ഇഷ്ട ഇടമാകും. പ്രകൃതിയോടിണങ്ങി സമയം ചെലവഴിക്കാൻ പിറവം നഗരസഭ നിർമിച്ച ഗ്രീൻ ഹിൽവ്യൂ പാർക്ക് വെള്ളി രാവിലെ 10.30ന് നാടിന് സമർപ്പിക്കും. അഞ്ച്‌ വർഷംമുമ്പ് നഗരസഭയുടെ മാലിന്യസംസ്കരണ സംഭരണകേന്ദ്രമായി മാറിയതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലായി. ഇടിഞ്ഞുവീഴാറായ സംസ്കരണ പ്ലാന്റും തകർച്ചയിലായ പൊതുശ്മശാനവും നാട്ടുകാർക്ക് വലിയ തലവേദനയായിരുന്നു. എൽഡിഎഫ് ഭരണസമിതി അധികാരമേറ്റശേഷം മാലിന്യങ്ങൾ നീക്കി. 30 ലക്ഷം രൂപയ്ക്ക്‌ സമീപത്തെ ഒരേക്കർ ഏറ്റെടുത്തു. 1.12 കോടി

മാലിന്യത്തിന് വിട ; കണ്ണീറ്റുമലയിൽ 
കാണാം നാടിന്റെ മാറ്റം Read More »

വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 6 പേർക്ക്‌ പരിക്ക്‌

കൂത്താട്ടുകുളം; ​ഹരിയാന സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. എംസി റോഡിൽ വൈക്കം കവലയ്ക്ക് സമീപമാണ് അപകടം. കാർയാത്രികരായ അച്ചിൻ ഖന്ന (48), ഭാര്യ പൂജ (50), മക്കൾ സുഹാന (16), സായിഷ (12) എന്നിവർക്കും എതിരെവന്ന കാറിലെ യാത്രക്കാരായ എറണാകുളം വൈറ്റില സ്വദേശി ആഹാസ് (32), പത്തനംതിട്ട സ്വദേശി മെറിൻ (25) എന്നിവർക്കുമാണ് പരിക്കേറ്റത്. ബുധൻ പകൽ ഒന്നിനാണ് അപകടം. എതിർദിശകളിൽ എത്തിയ വാഹനങ്ങളാണ്‌ കൂട്ടിയിടിച്ചത്‌. അച്ചിനും കുടുംബവും മൂന്നാറിൽ

വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 6 പേർക്ക്‌ പരിക്ക്‌ Read More »

സിഐടിയു തൊഴിലാളികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം

കൂത്താട്ടുകുളം; വഴിയിൽക്കിടന്ന നാലരപ്പവൻ ആഭരണം ഉടമയെ ഏൽപ്പിച്ച്‌ കൂത്താട്ടുകുളത്തെ സിഐടിയു ചുമട്ടുതൊഴിലാളികൾ. ടൗണിലെ കുടൽനാട്ട് സ്റ്റോഴ്സിന് മുൻവശത്തുനിന്ന്‌ ബുധൻ രാവിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ ഒരുമാലയും വളയുമാണ് തൊഴിലാളികൾക്ക്‌ ലഭിച്ചത്. ഈ കടയിൽ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്ന ടി കെ സന്തോഷ്, ജെ പ്രകാശ്, വി ആർ സിജു, സിബി പൗലോസ്, സജിത് എബ്രഹം എന്നിവർ സ്വർണം കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പുതുവേലിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പട്ടുമാക്കിയിൽ സജിമോൻ മാത്യു മകളുടെ കല്യാണ ആവശ്യത്തിന് സ്വർണം പണയം

സിഐടിയു തൊഴിലാളികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം Read More »

പ്രശ്‌നപരിഹാരത്തിന്‌ അടിയന്തര
നടപടിയുമായി ചീഫ് മിനിസ്റ്റർ വിത്ത് മീ

പിറവം​; പരാതിപറഞ്ഞ് മടുത്ത പ്രശ്നത്തിന് അടിയന്തര പരിഹാരവുമായി ചീഫ് മിനിസ്റ്റർ വിത്ത് മീ. കോട്ടയം -എറണാകുളം റോഡിൽ നീർപ്പാറമുതൽ കാഞ്ഞിരമറ്റംവരെയുള്ള ഭാഗത്തെ സുരക്ഷാ അടയാളങ്ങൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്ക് നിരന്തരം അപകടം ഉണ്ടാക്കിയിരുന്നു. ഇത് അരയൻകാവ് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ വിനിൽകുമാർ ചീഫ് മിനിസ്റ്റർ വിത്ത് മീ പരിപാടിയിൽ അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു. ഒരുവർഷംമുന്പ്‌ കലക്ടർക്ക് ഉൾപ്പെടെ സമർപ്പിച്ച പരാതിയിൽ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്ക് സമർപ്പിച്ചുവെങ്കിലും നടപടിയായില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ

പ്രശ്‌നപരിഹാരത്തിന്‌ അടിയന്തര
നടപടിയുമായി ചീഫ് മിനിസ്റ്റർ വിത്ത് മീ Read More »

പെരുമ്പിള്ളി കളിക്കളം മൈതാനം അവഗണനയുടെ നടുവിൽ

മുളന്തുരുത്തി: പെരുമ്പിള്ളിയോടും കളിക്കളത്തോടും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അധികാരികൾ അവഗണന തുടരുന്നതായി പരാതി. മുളന്തുരുത്തി കാഞ്ഞിരമറ്റം റോഡിൽനിന്ന് 100 മീറ്ററോളം മാത്രം അകലെയുള്ള ഈ ഗ്രൗണ്ടിനോടാണ് അവഗണന. കാടുപിടിച്ചു കിടക്കുന്ന പെരുമ്പിള്ളി ഗ്രൗണ്ടിനുചുറ്റും മഴക്കാലമായാൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അതേസമയം ഓലിക്കുരിശിന് സമീപം ചതുപ്പുനിലംവാങ്ങി പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഒരു പഞ്ചായത്തിൽ മികവുറ്റ രണ്ട് കളിക്കളം എന്ന സ്വപ്നം അവസാനിക്കുകയായിരുന്നു. പെരുമ്പിള്ളി കളിക്കളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ വെട്ടിക്കൽ പ്രദേശത്ത് ചതുപ്പുനിലം വാങ്ങി കോടികൾ

പെരുമ്പിള്ളി കളിക്കളം മൈതാനം അവഗണനയുടെ നടുവിൽ Read More »

പാലസ്തീൻ ഐക്യദാർഡ്യസദസ്

ചോറ്റാനിക്കര: എൽ.ഡി.എഫ് ആമ്പല്ലൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യസദസ് കാഞ്ഞിരമറ്റം കൊളുത്താകൊട്ടിൽ ഓഡിറ്റോറിയത്തിൽ മന്ത്രി മുല്ലക്കര രത്നാകാരൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജഹാൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാകമ്മിറ്റിഅംഗം ടി.കെ. മോഹനൻ, ടി.എൻ. സുഗതൻ, അമൽ മാത്യു, കെ.ജി. രഞ്ജിത്ത്, ഷൈലേഷ്, ബൈജു ചാക്കോ, ശശി പാലോത്ത്, ഹാഫില്‍ കലൂപറമ്പിൽ, ജിൻസൺ വി. പോൾ എന്നിവർ സംസാരിച്ചു.

പാലസ്തീൻ ഐക്യദാർഡ്യസദസ് Read More »