Elanji

ഇലഞ്ഞിയിലാകെ തെരുവുനായ്ക്കളുടെ വിളയാട്ടം

ഇലഞ്ഞി: ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിനു സമീപം കോളജ് വിദ്യാർഥിയായ എഴുപത്തിയഞ്ചുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു.  ആലപുരം മടുക്ക എഴുകാമലയിൽ പി.എം. തങ്കമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. ഇലഞ്ഞി ടൗണിൽ കടയിൽ നിന്നു സാധനം വാങ്ങുന്നതിനിടെയാണ് അതുവഴിയെത്തിയ തെരുവുനായ കാലിൽ കടിച്ചത്. ഇലഞ്ഞി ഗവ. ആശുപത്രിയിലും മൂവാറ്റുപുഴയിലെ ആശുപത്രിയിലും ചികിത്സ തേടി. ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളജിൽ ബികോം ഓണേഴ്സിൽ മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് തങ്കമ്മ. എഴുപത്തിനാലാം വയസ്സിൽ കോളജിലെത്തിയ തങ്കമ്മ വാർത്തകളിലൂടെ […]

ഇലഞ്ഞിയിലാകെ തെരുവുനായ്ക്കളുടെ വിളയാട്ടം Read More »

കത്തിക്കയറി തിരഞ്ഞെടുപ്പ് ചൂട്: ഒരുക്കങ്ങൾ തുടങ്ങി ഇലഞ്ഞി ഗ്രാമപഞ്ചായത്ത്

ഇലഞ്ഞി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം ഉണ്ടാകുമെന്ന് മുന്നണികൾ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി പഞ്ചായത്ത് ഭരിക്കുന്ന ഭരണസമിതി ജനങ്ങൾക്കുവേണ്ടിയോ നാടിനുവേണ്ടിയോ യാതൊരു പദ്ധതിയും മുന്നിൽ നിന്ന് ചെയ്യാൻ തയ്യാറായില്ലെന്ന് പ്രതിപക്ഷം വാദിച്ചു. പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തുവന്നു. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ ആ മാറ്റം കാണാൻ സാധിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയത്തിലെ ചർച്ചകൾ മുന്നണികളിൽ പുരോഗമിക്കുകയാണ്. ആരോപണങ്ങൾ എല്ലാ മുന്നണിയിലും സജീവമായതുകൊണ്ടുതന്നെ മികച്ച സ്ഥാനാർത്ഥിയെയായിരുക്കും കളത്തിലിറക്കുക. അഞ്ചാം

കത്തിക്കയറി തിരഞ്ഞെടുപ്പ് ചൂട്: ഒരുക്കങ്ങൾ തുടങ്ങി ഇലഞ്ഞി ഗ്രാമപഞ്ചായത്ത് Read More »

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം

ഇലഞ്ഞി: ജലജീവൻ പദ്ധതിയുടെ പൂർത്തീകരണമാണ് ഭരണസമിതി നേരിടുന്ന പ്രധാന വെല്ലുവിളിയായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ ടാങ്കിന്റെ പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ ഭരണസമിതി ഇറങ്ങുന്നതിന് മുൻപ് പദ്ധതി പൂർത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും സാധിച്ചിട്ടില്ല. റോഡുകളുടെ നിർമാണവും പൂർത്തീകരിക്കാൻ ഇതുവരെയും ഭരണസമിതിക്കായിട്ടില്ല.  ഇലഞ്ഞി ബസ്റ്റാൻഡിന്റെ കോൺക്രീറ്റ് കട്ടകൾ വിരിച്ച ഭാഗങ്ങൾ തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങുമ്പോൾ അപകടക്കുഴികളിൽ വീഴുന്നത് പതിവാണ്. തകർന്ന കോൺക്രീറ്റ് ഭാഗത്തുനിന്ന് പൊങ്ങിനിൽക്കുന്ന തുരുമ്പുകമ്പികൾ കാലിൽ തുളച്ചുകയറി പരിക്കേറ്റവർ നിരവധിയാണ്. ഈ പ്രശ്‌നത്തിന് ഇനിയും

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം Read More »

കോൺഗ്രസ് ജ​ന​പ​ക്ഷ യാ​ത്ര

ഇ​ല​ഞ്ഞി: ഇ​ല​ഞ്ഞി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ജ​ന​പ​ക്ഷ യാ​ത്ര ന​ട​ത്തി. എ​ര​പ്പാം​കു​ഴി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച ജ​ന​പ​ക്ഷ യാ​ത്ര പി​റ​വം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ജോ​സ് ജാ​ഥാ ക്യാ​പ്റ്റ​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ജു​മോ​ൻ പു​ല്ലം​പ​റ​യി​ൽ അ​ധ്യ​ഷ​ത വ​ഹി​ച്ചു.

കോൺഗ്രസ് ജ​ന​പ​ക്ഷ യാ​ത്ര Read More »