Koothattukulam

കൂത്താട്ടുകുളം ടൗണിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷം; കൃത്യമായ ട്രാഫിക് സംവിധാനങ്ങളില്ലെന്ന് നാട്ടുകാർ

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വൈകുന്നേരങ്ങളിൽ മീഡിയ കവല മുതൽ ഗവ. ആശുപത്രിത്താഴം വരെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പ്പെട്ടു. കൂത്താട്ടുകുളം ടൗണിൽ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനം ഇല്ലാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. മീഡിയ കവലയിൽ പാലാ റോഡിൽ നിന്നും എംസി റോഡിലേക്ക് അലക്ഷ്യമായി വാഹനങ്ങൾ പ്രവേശിക്കുന്നത് ഗതാഗതം തടസ്സപ്പെടാൻ കാരണമാകുന്നു. ഇവിടെ ഒട്ടേറെ അപകടങ്ങളും ഉണ്ടാകാറുണ്ട്. ചില ദിവസങ്ങളിൽ മാത്രമാണ് ഗതാഗത നിയന്ത്രണത്തിന് […]

കൂത്താട്ടുകുളം ടൗണിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷം; കൃത്യമായ ട്രാഫിക് സംവിധാനങ്ങളില്ലെന്ന് നാട്ടുകാർ Read More »

കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി, ഇത്തവണ ഇടതിൽ

കൂത്താട്ടുകുളം :നഗരസഭയിൽ 17-ാം ഡിവിഷനിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ദീപ ഇക്കുറി 20-ാം ഡിവിഷനിൽ ഇടത് സ്ഥാനാർഥിയാകുന്നു. സിപിഐയിലെ അംബികാ രാജേന്ദ്രനോട് 41 വോട്ടുകൾക്കാണ് ദീപ പരാജയപ്പെട്ടത്. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ച ചരിത്രവും ദീപയ്ക്കുണ്ട്. സിഡിഎസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സിഡിഎസ് അംഗങ്ങൾ നടത്തിയ സമരങ്ങളിൽ ദീപ നേതൃത്വം നൽകിയിരുന്നു. നിലവിലെ ചെയർപേഴ്സണെതിരേയുള്ള പ്രക്ഷോഭങ്ങളിൽ സിഡിഎസ് അംഗങ്ങൾക്ക് സിപിഎം പിന്തുണ നൽകിയിരുന്നു. സിപിഎം വിമത കൗൺസിലറായ

കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി, ഇത്തവണ ഇടതിൽ Read More »

സഹപാഠികളുടെ സ്നേഹത്തണൽ 
തങ്കമ്മയ്‌ക്ക് വീടൊരുക്കും

കൂത്താട്ടുകുളം തൊഴിലുറപ്പ് ജോലിക്കൊപ്പം ബിരുദത്തിന് പഠിപ്പിക്കുന്ന ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിനി തങ്കമ്മ ചേടത്തിക്ക് പുതിയ വീടൊരുക്കാൻ സഹപാഠികൾ. കോളേജിലെ ആർട്സ് വിഭാഗവും എൻജിനിയറിങ്‌ വിഭാഗവും ചേർന്നാണ് ഇലഞ്ഞി മരങ്ങോലി പി എം തങ്കമ്മയ്‌ക്ക് വീടൊരുക്കുക. എട്ടുലക്ഷം രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. എഴുപത്തിനാലാംവയസ്സിൽ ബികോം ബിരുദം നേടാൻ തങ്കമ്മ കോളേജിൽ ചേർന്നത് നേരത്തേ വാർത്തയായിരുന്നു. പഠിക്കാനുള്ള ആഗ്രഹത്തിനുമുന്നിൽ എംജി സർവകലാശാല നിയമാവലി ഭേദഗതി വരുത്തി. ബിരുദത്തിന് ആദ്യസെമസ്റ്ററിൽത്തന്നെ തകർപ്പൻ വിജയം നേടി എല്ലാവരെയും

സഹപാഠികളുടെ സ്നേഹത്തണൽ 
തങ്കമ്മയ്‌ക്ക് വീടൊരുക്കും Read More »

കാറുകൾ കൂട്ടിമുട്ടി വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക്

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് എം.സി റോഡിലെ അമ്പലംകുന്നിൽ കാറുകൾ കൂട്ടിയിടിച്ച് കടുത്തുരുത്തി ഉഴുന്നുമേൽ കാപ്പുന്തല വീട്ടിൽ സാലി സെബാസ്റ്റ്യൻ (58) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് തോമസിനെ (60) പരിക്കുകളോടെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന പുലിയന്നൂർ കാപ്പറയിൽ വിക്ടറിനും പരിക്കുണ്ട്. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. അപകടത്തിൽപ്പെട്ട കാറുകളിൽ പിന്നാലെ വന്ന മറ്റു കാറുകളും കൂട്ടിയിടിച്ചു. നിസാര പരിക്കേറ്റവർക്ക് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ചികിത്സ നൽകി. കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും കൂത്താട്ടുകുളം പൊലീസും

കാറുകൾ കൂട്ടിമുട്ടി വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക് Read More »

മുക്കുപണ്ട പണയത്തട്ടിപ്പ്:മൂന്നുപേർ പോലീസിന്റെ പിടിയിലായി

കൂത്താട്ടുകുളം : മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പുനടത്തിയ സംഭവത്തിൽ വെളിയന്നൂർ കണ്ണൻകോട്ടിൽ കെ.ആർ. രഞ്ജിത് (40), വെളിയന്നൂർ താമരക്കാട് കണ്ണൻകോട്ടിൽ സുരേഷ് കുമാർ (50), പള്ളിത്താഴത്ത് അനൂപ് (46) എന്നിവർ പോലീസ് പിടിയിലായി. കാനറ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിൽ ആഴ്ചകൾക്കു മുൻപുനടന്ന തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ബാങ്ക് കൂത്താട്ടുകുളം ശാഖയിലെ അപ്രൈസർ രഞ്ജിത്തിന്റെ സഹായത്തോടെ നിരവധിപേരാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഉദ്യോഗസ്ഥൻ

മുക്കുപണ്ട പണയത്തട്ടിപ്പ്:മൂന്നുപേർ പോലീസിന്റെ പിടിയിലായി Read More »

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി മുന്നണികൾ : കൂത്താട്ടുകുളത്ത് ഇനി തിരഞ്ഞെടുപ്പ് യുദ്ധം

കൂത്താട്ടുകുളം: കൂത്താട്ടുകുളം പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിൽ നടക്കുകയാണ്. മികച്ച സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിച്ച് വിജയത്തിനായുക്കുള്ള പടി ഉറപ്പിക്കാനുള്ള തിരക്കിലാണ് പഞ്ചായത്തിലെ മുന്നണികൾ. ഇവരെ കണ്ടെത്തുന്നതിലാണ് നേതൃത്വത്തിന് തലവേദന. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത്‌ വാഗ്വാദങ്ങളിലും വെല്ലുവിളികളിലുമാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. അടുത്ത മാസം

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി മുന്നണികൾ : കൂത്താട്ടുകുളത്ത് ഇനി തിരഞ്ഞെടുപ്പ് യുദ്ധം Read More »

വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 6 പേർക്ക്‌ പരിക്ക്‌

കൂത്താട്ടുകുളം; ​ഹരിയാന സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. എംസി റോഡിൽ വൈക്കം കവലയ്ക്ക് സമീപമാണ് അപകടം. കാർയാത്രികരായ അച്ചിൻ ഖന്ന (48), ഭാര്യ പൂജ (50), മക്കൾ സുഹാന (16), സായിഷ (12) എന്നിവർക്കും എതിരെവന്ന കാറിലെ യാത്രക്കാരായ എറണാകുളം വൈറ്റില സ്വദേശി ആഹാസ് (32), പത്തനംതിട്ട സ്വദേശി മെറിൻ (25) എന്നിവർക്കുമാണ് പരിക്കേറ്റത്. ബുധൻ പകൽ ഒന്നിനാണ് അപകടം. എതിർദിശകളിൽ എത്തിയ വാഹനങ്ങളാണ്‌ കൂട്ടിയിടിച്ചത്‌. അച്ചിനും കുടുംബവും മൂന്നാറിൽ

വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 6 പേർക്ക്‌ പരിക്ക്‌ Read More »

സിഐടിയു തൊഴിലാളികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം

കൂത്താട്ടുകുളം; വഴിയിൽക്കിടന്ന നാലരപ്പവൻ ആഭരണം ഉടമയെ ഏൽപ്പിച്ച്‌ കൂത്താട്ടുകുളത്തെ സിഐടിയു ചുമട്ടുതൊഴിലാളികൾ. ടൗണിലെ കുടൽനാട്ട് സ്റ്റോഴ്സിന് മുൻവശത്തുനിന്ന്‌ ബുധൻ രാവിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ ഒരുമാലയും വളയുമാണ് തൊഴിലാളികൾക്ക്‌ ലഭിച്ചത്. ഈ കടയിൽ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്ന ടി കെ സന്തോഷ്, ജെ പ്രകാശ്, വി ആർ സിജു, സിബി പൗലോസ്, സജിത് എബ്രഹം എന്നിവർ സ്വർണം കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പുതുവേലിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പട്ടുമാക്കിയിൽ സജിമോൻ മാത്യു മകളുടെ കല്യാണ ആവശ്യത്തിന് സ്വർണം പണയം

സിഐടിയു തൊഴിലാളികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം Read More »

കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണ് മരിച്ചു

പിറവം: കെനിയ മുൻ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീർഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടൻ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തുന്നത്

കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണ് മരിച്ചു Read More »

സ്വ​ർ​ണ​മാ​ല മോ​ഷ​ണം​ പോ​യെ​ന്ന് പ​രാ​തി

കൂ​ത്താ​ട്ടു​കു​ളം: രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ​നി​ന്നും സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മാ​റി​ക കു​ട്ടി​ക​വ​ല​യ്ക്ക് സ​മീ​പം മാ​ളി​യേ​ക്ക​ൽ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ​ത്. ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് ര​ണ്ടി​നാ​ണ് സം​ഭ​വം. ച​ന്ദ്ര​നും ഭാ​ര്യ​ക്കും കൂ​ട്ടു​കി​ട​ക്കാ​ൻ എ​ത്തി​യ സ​ഹോ​ദ​ര പു​ത്ര​ന്‍റെ ക​ഴു​ത്തി​ൽ​നി​ന്നാ​ണ് മാ​ല മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ ജ​ന​ലി​ലൂ​ടെ കൈ​ക​ട​ത്തി വാ​തി​ലി​ന്‍റെ കു​റ്റി തു​റ​ന്ന​ശേ​ഷം മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1,000 രൂ​പ​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ച​ന്ദ്ര​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന്

സ്വ​ർ​ണ​മാ​ല മോ​ഷ​ണം​ പോ​യെ​ന്ന് പ​രാ​തി Read More »