Maneed

പിറവത്ത് സ്ഥാനാർഥികളെ തേടി മുന്നണികൾ

പിറവം : തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ സ്ഥാനാർഥികളെ കണ്ടെത്തി രംഗത്തിറക്കാനായിരുന്നു മുന്നണികളുടെ ലക്ഷ്യമെങ്കിലും ഇനിയും സ്ഥാനാർഥികളെ പൂർണമായി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. പിറവം മേഖലയിൽ മൂന്നു മുന്നണികളുടെയും അവസ്ഥ ഇതാണ്. ഏതാനും വനിതാ സംവരണ ഡിവിഷനുകളിൽ നിലവിലുള്ള കൗൺസിലർമാരുടെ ഭാര്യമാരെ രംഗത്തിറക്കാനാണ് യുഡിഎഫ് നീക്കം. ഇടതുമുന്നണിയിൽ ആരും ഭാര്യമാരെ ഇറക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നിലവിലുള്ള നഗരസഭാധ്യക്ഷയും ഉപാധ്യക്ഷനും സ്ഥിരംസമിതി അധ്യക്ഷരുമടക്കം ആറുപേരെങ്കിലും വീണ്ടും ജനവിധി തേടും. ആദ്യ നഗരസഭയിൽ രണ്ട് കൗൺസിലർമാരുണ്ടായിരുന്ന എൻഡിഎയും സ്ഥാനാർഥികളെ തേടുകയാണ്. പഴയ കൗൺസിലർമാരെ ഇക്കുറി വീണ്ടും […]

പിറവത്ത് സ്ഥാനാർഥികളെ തേടി മുന്നണികൾ Read More »

പിറവം ഉപജില്ലാ കലോത്സവം കൊടിയിറങ്ങി

മണീട് : പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം മണീട് ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ വിദ്യാലയങ്ങളാണ് ഇക്കുറി മുന്നിലെത്തിയത്. സമാപനയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. പ്രദീപ് അധ്യക്ഷനായി. യോഗത്തിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എൽപി വിഭാഗത്തിൽ പിറവം എംകെഎം എൽപി സ്കൂളും യുപി വിഭാഗത്തിൽ അഞ്ചൽപ്പെട്ടി സെയ്ന്റ്‌

പിറവം ഉപജില്ലാ കലോത്സവം കൊടിയിറങ്ങി Read More »

ഭിന്നശേഷി സൗഹൃദ ഗ്രാമമാകാൻ മണീട്

മണീട്: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് ഗ്രാമപ്പഞ്ചായത്ത് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ഗ്രാമപദ്ധതി പുനർജനിയുടെ ഒന്നാംഘട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു. മണീട് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, പ്രോജക്ട് കോഡിനേറ്ററും ജെയിൻ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. രേവതി കെ. ശിവദാസ്, കില ട്രെയിനിങ് കോഡിനേറ്റർ കാളിദാസൻ എം.ജി. എന്നിവർ ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. പദ്ധതിയുടെ ഒന്നാംഘട്ടമായി ആശവർക്കർമാരുടെയും അങ്കണവാടി

ഭിന്നശേഷി സൗഹൃദ ഗ്രാമമാകാൻ മണീട് Read More »

ഭൂമിക്ക് തർക്കമില്ലാത്ത കാലം വരുന്നു; ഡിജിറ്റൽ റീസർവേയിലൂടെ ‘കൺക്ലൂസീവ് ടൈറ്റിൽ’ ഉറപ്പാക്കും- മന്ത്രി കെ. രാജൻ

ഭൂമിയുടെ അതിർത്തി തർക്കങ്ങൾ ഇല്ലാത്ത നവകേരളം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ ഭൂഭരണ സമ്പ്രദായം സമൂലമായി പരിഷ്കരിച്ചു വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപരമായ ചോദ്യങ്ങളില്ലാത്ത ‘കൺക്ലൂസീവ് ടൈറ്റിൽ’ ( അന്തിമമായ രേഖ) സമ്പ്രദായത്തിലേക്ക് കേരളം അതിവേഗം നീങ്ങുകയാണ്. മണീട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ നടപ്പാക്കി

ഭൂമിക്ക് തർക്കമില്ലാത്ത കാലം വരുന്നു; ഡിജിറ്റൽ റീസർവേയിലൂടെ ‘കൺക്ലൂസീവ് ടൈറ്റിൽ’ ഉറപ്പാക്കും- മന്ത്രി കെ. രാജൻ Read More »

മണീട് പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയം ആവേശത്തിൽ

മണീട്: തദ്ദേശ തിരഞ്ഞെടുപ്പ് അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴും മുന്നണിയിൽ ഇനിയും തർക്കങ്ങൾ നിലനിൽക്കുകയാണ്. അഞ്ചു വർഷങ്ങളിലായി തുടരുന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ആണ് പഞ്ചായത്തിന്റെ വികസനമുരടിപ്പിന് കാരണം എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, അതിനെതിരെ ശക്തമായ തിരിച്ചുവരവ് ഭരണസമിതി നടത്തേണ്ടതായുണ്ട്. മികച്ച സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത് മാത്രമല്ല പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതും ഭരണസമിതിയുടെ ആവശ്യമാണ്. വാഗ്വാദങ്ങളും വെല്ലുവിളികളും മുന്നണികൾക്കുള്ളിൽ നടക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് മുന്നിൽ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതും മുന്നണികൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. അടുത്ത മാസം അഞ്ചാം തീയതിയോടെ

മണീട് പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയം ആവേശത്തിൽ Read More »

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി മണീട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

മണീട്: കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി മണീട് പഞ്ചായത്തിൽ വികസനങ്ങൾക്കുപകരം നടന്നത് തമ്മിലടിയും കുതികാൽവെട്ടും അധികാര വടംവലിയും ആണെന്ന് പ്രതിപക്ഷം ശക്തമായി ആരോപിച്ചു. പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയും, അഴിമതിപ്പണത്തിന്റെ വീതം വെപ്പുകളെക്കുറിച്ചുമുള്ള പക നിറഞ്ഞ തർക്കങ്ങളുമല്ലാതെ പഞ്ചായത്തിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങളിലോ, ജനജീവിതത്തിലോ ഗുണപരമായി ഇടപെടാനോ, സമൂഹത്തിൽ മാറ്റം വരുത്താനോ, ഭരണസമിതി തയ്യാറായിട്ടില്ല എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളിൽ സമീപ പഞ്ചായത്തുകൾ പുരോഗതി കൈവരിച്ചപ്പോൾ വൻ പിന്നോട്ടടിയാണ് മണീട് പഞ്ചായത്ത് നേരിട്ടത്. പ്രതിപക്ഷം ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ:

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി മണീട് ഗ്രാമപഞ്ചായത്ത് ഭരണസമിതി Read More »