Mulanthuruthy

എൽഡിഎഫ് ഓപ്പൺ ഫോറം സംഘടിപ്പിച്ചു

മുളന്തുരുത്തി: എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാവി മുളന്തുരുത്തിയുടെ വികസനം എങ്ങനെയാകണം എന്നതിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് ‘വിഷൻ 2030 ഓപ്പൺ ഫോറം’ സംഘടിപ്പിച്ചു. പരിപാടിയിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എൽഡിഎഫ് സ്ഥാപിച്ച പ്രകടനപത്രികാ നിർദേശ ബോക്സിൽ വന്ന നിർദേശങ്ങളും ഇ-മെയിൽ, ഗൂഗിൾ ഫോം വഴി ലഭിച്ച നിർദേശങ്ങളും ക്രോഡീകരിച്ച് കരട് നിർദേശം അവതരിപ്പിച്ചു. തുടർന്ന് വിവിധ മേഖലകളിലുള്ളവർ ഭാവി മുളന്തുരുത്തിയുടെ വികസനം സംബന്ധിച്ച് ചർച്ചനടത്തി അഭിപ്രായങ്ങൾ പങ്കുവെച്ചു. മുൻ കുസാറ്റ് വൈസ് ചാൻസലർ […]

എൽഡിഎഫ് ഓപ്പൺ ഫോറം സംഘടിപ്പിച്ചു Read More »

കെഎസ്എസ്‌പിഎ ധർണ

മുളന്തുരുത്തി: കെഎസ്എസ്‌പിഎ പിറവം നിയോജകമണ്ഡലം കമ്മിറ്റി മുളന്തുരുത്തി സബ് ട്രഷറിക്കുമുന്നിൽ ധർണ നടത്തി. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. ആറ് ഗഡു ക്ഷാമാശ്വാസം നിലനിൽക്കെ ഒരു ഗഡു മാത്രം അനുവദിച്ചതിലും അവയുടെ കുടിശ്ശിക നിഷേധിച്ചതിലും പ്രതിഷേധിച്ചായിരുന്നു ധർണ. രാമകൃഷ്ണപ്പണിക്കർ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് ടി. ഐസക്, സാബു വർഗീസ്, വി.എ. ചിന്നമ്മ, ജീവൽശ്രീ പി. പിള്ള, ബേസിൽ കിഴക്കേടം, പി.ജെ. തമ്പി എന്നിവർ പ്രസംഗിച്ചു.

കെഎസ്എസ്‌പിഎ ധർണ Read More »

പൊട്ടിപ്പൊളിഞ്ഞ്, കെണിയൊരുക്കി പള്ളിത്താഴം ജംക‍്ഷൻ

മുളന്തുരുത്തി: പള്ളിത്താഴം ജംക‍്ഷനിൽ യാത്രക്കാർക്കു ഭീഷണിയായി പൊട്ടിപ്പൊളിഞ്ഞ റോഡും കെണിക്കുഴികളും. മുളന്തുരുത്തിയുടെ ഹൃദയഭാഗമായ ജംക‍്ഷനിൽ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടക്കാവ് ഹൈവേയും മുളന്തുരുത്തി ∙ പള്ളിത്താഴം ജംക‍്ഷനിൽ യാത്രക്കാർക്കു ഭീഷണിയായി പൊട്ടിപ്പൊളിഞ്ഞ റോഡും കെണിക്കുഴികളും. മുളന്തുരുത്തിയുടെ ഹൃദയഭാഗമായ ജംക‍്ഷനിൽ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടക്കാവ് ഹൈവേയും ചോറ്റാനിക്കര-കാഞ്ഞിരമറ്റം റോഡും സംഗമിക്കുന്ന ജംക‍്ഷനിലെ ടാറിങ് പൂർണമായും ഇളകി ഒട്ടേറെ കുഴികളാണു രൂപപ്പെട്ടിട്ടുള്ളത്.

പൊട്ടിപ്പൊളിഞ്ഞ്, കെണിയൊരുക്കി പള്ളിത്താഴം ജംക‍്ഷൻ Read More »

കിണറ്റിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി

മുളന്തുരുത്തി: പെരുമ്പിള്ളിയിൽ കിണറ്റിൽ ചാടിയ യുവതിയെ ഫയ‍ർഫോഴ്സ് രക്ഷപ്പെടുത്തി. പതിനഞ്ചാം വാർഡിൽ നടമേൽ വീട്ടിൽ (ഉഷസ് ) അശ്വതി (36) ആണ് കിണറ്റിൽ ചാടിയത്. തൃശൂർ പറവൂർ ദേശത്ത് വിവാഹം കഴിപ്പിച്ചയച്ച യുവതി ഇന്നലെ വൈകിട്ട് നാലുമണിയോടെ പെരുമ്പിള്ളിയിലെ സ്വന്തം വീട്ടിലെത്തിയതിനു ശേഷം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. യുവതിയുടെ നിലവിളി ശബ്ദം കേട്ടെത്തിയ അയൽവാസികളായ ബന്ധുക്കൾ മുളന്തുരുത്തി ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ എത്തി 16 അടി താഴ്ചയുള്ള കിണറ്റിലെ

കിണറ്റിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി Read More »

മുളന്തുരുത്തിയിൽ സ്ഥാനാർത്ഥിനിർണയം അന്തിമഘട്ടത്തിൽ

മുളന്തുരുത്തി: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌, മുളന്തുരുത്തി പഞ്ചായത്തിൽ ഉൾപ്പോരുകളും ചെറുയുദ്ധങ്ങളും മുറുകുന്നത്‌ പാർട്ടി നേതൃത്വത്തിന്‌ തലവേദനയാകുകയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വരുമെന്നിരിക്കെ വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികളെ കളത്തിലിറക്കേണ്ടതായുണ്ട്. ഇത് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾക്ക് ഒരു തലവേദനയാകുകയാണ്. സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര

മുളന്തുരുത്തിയിൽ സ്ഥാനാർത്ഥിനിർണയം അന്തിമഘട്ടത്തിൽ Read More »

പെരുമ്പിള്ളി കളിക്കളം മൈതാനം അവഗണനയുടെ നടുവിൽ

മുളന്തുരുത്തി: പെരുമ്പിള്ളിയോടും കളിക്കളത്തോടും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അധികാരികൾ അവഗണന തുടരുന്നതായി പരാതി. മുളന്തുരുത്തി കാഞ്ഞിരമറ്റം റോഡിൽനിന്ന് 100 മീറ്ററോളം മാത്രം അകലെയുള്ള ഈ ഗ്രൗണ്ടിനോടാണ് അവഗണന. കാടുപിടിച്ചു കിടക്കുന്ന പെരുമ്പിള്ളി ഗ്രൗണ്ടിനുചുറ്റും മഴക്കാലമായാൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അതേസമയം ഓലിക്കുരിശിന് സമീപം ചതുപ്പുനിലംവാങ്ങി പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഒരു പഞ്ചായത്തിൽ മികവുറ്റ രണ്ട് കളിക്കളം എന്ന സ്വപ്നം അവസാനിക്കുകയായിരുന്നു. പെരുമ്പിള്ളി കളിക്കളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ വെട്ടിക്കൽ പ്രദേശത്ത് ചതുപ്പുനിലം വാങ്ങി കോടികൾ

പെരുമ്പിള്ളി കളിക്കളം മൈതാനം അവഗണനയുടെ നടുവിൽ Read More »

മുന്നേറ്റം കാഴ്ചവച്ച് മുളന്തുരുത്തി ഭരണസമിതി

മുളന്തുരുത്തി: വലിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കൊണ്ടുവരാൻ ഭരണസമിതിക്കായിട്ടുണ്ട്. വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ കാരിക്കോട് ജനകീയ ഹോട്ടൽ പ്രവർത്തിച്ചുവരുന്നു. കാരിക്കോട് ഹരിജൻ കോളനിയിൽ എസ്. സി സാംസ്‌കാരിക നിലയവും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് പുളിക്കമാലി കോളനിയിൽ എസ്. സി ശ്മാശാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. രാജീവ് ഗാന്ധി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പതിനാലാം വാർഡിൽ സ്ഥാനാർത്ഥിമുക്കിൽ പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്തു. ബസ് സ്റ്റാൻഡ്, ഇന്ദിരാഗാന്ധി സ്റ്റേഡിയം തുടങ്ങി പല സ്ഥലങ്ങളിലും

മുന്നേറ്റം കാഴ്ചവച്ച് മുളന്തുരുത്തി ഭരണസമിതി Read More »