Piravom

കെഎസ്എസ്‌പിഎ ധർണ

മുളന്തുരുത്തി: കെഎസ്എസ്‌പിഎ പിറവം നിയോജകമണ്ഡലം കമ്മിറ്റി മുളന്തുരുത്തി സബ് ട്രഷറിക്കുമുന്നിൽ ധർണ നടത്തി. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. ആറ് ഗഡു ക്ഷാമാശ്വാസം നിലനിൽക്കെ ഒരു ഗഡു മാത്രം അനുവദിച്ചതിലും അവയുടെ കുടിശ്ശിക നിഷേധിച്ചതിലും പ്രതിഷേധിച്ചായിരുന്നു ധർണ. രാമകൃഷ്ണപ്പണിക്കർ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് ടി. ഐസക്, സാബു വർഗീസ്, വി.എ. ചിന്നമ്മ, ജീവൽശ്രീ പി. പിള്ള, ബേസിൽ കിഴക്കേടം, പി.ജെ. തമ്പി എന്നിവർ പ്രസംഗിച്ചു.

കെഎസ്എസ്‌പിഎ ധർണ Read More »

മുക്കുപണ്ട പണയത്തട്ടിപ്പ്:മൂന്നുപേർ പോലീസിന്റെ പിടിയിലായി

കൂത്താട്ടുകുളം : മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പുനടത്തിയ സംഭവത്തിൽ വെളിയന്നൂർ കണ്ണൻകോട്ടിൽ കെ.ആർ. രഞ്ജിത് (40), വെളിയന്നൂർ താമരക്കാട് കണ്ണൻകോട്ടിൽ സുരേഷ് കുമാർ (50), പള്ളിത്താഴത്ത് അനൂപ് (46) എന്നിവർ പോലീസ് പിടിയിലായി. കാനറ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിൽ ആഴ്ചകൾക്കു മുൻപുനടന്ന തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ബാങ്ക് കൂത്താട്ടുകുളം ശാഖയിലെ അപ്രൈസർ രഞ്ജിത്തിന്റെ സഹായത്തോടെ നിരവധിപേരാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഉദ്യോഗസ്ഥൻ

മുക്കുപണ്ട പണയത്തട്ടിപ്പ്:മൂന്നുപേർ പോലീസിന്റെ പിടിയിലായി Read More »

കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിന് തുടക്കം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിന് പാലക്കുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയ വേദികളിലേക്കുള്ള വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. മാത്യു കുഴൽനാടൻ അദ്ധ്യക്ഷനായി. മിമിക്രി ആർട്ടിസ്റ്റ് ബിൽബിൻ ഗിന്നസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജയ, പ്രീതി അനിൽ, വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിബി ജോർജ്, എൻ.കെ. ജോസ്, ആലീസ്

കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിന് തുടക്കം Read More »

പിറവം മർച്ചന്റ്‌സ് അസോ. കുടുംബസംഗമം

പിറവം : പിറവം മർച്ചന്റ്‌സ് അസോസിയേഷൻ കുടുംബ സംഗമത്തോടെ വാർഷികം ആഘോഷിച്ചു. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാം ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബാബു ഏലിയാസ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു, ഉപാധ്യക്ഷൻ കെ.പി. സലിം, വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ്, രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം, സെക്രട്ടറി ബൈജു തോമസ്, വൈസ് പ്രസിഡന്റുമാരായ സാജു കുറ്റിവേലിൽ, കെ.എസ്. വത്സകുമാർ,

പിറവം മർച്ചന്റ്‌സ് അസോ. കുടുംബസംഗമം Read More »

പാമ്പാക്കുട സഹകരണ ബാങ്ക് ആംബുലൻസ് സർവീസ് തുടങ്ങി

പാമ്പാക്കുട : പാമ്പാക്കുട സർവീസ് സഹകരണബാങ്ക് ആംബുലൻസ് സർവീസ് ആരംഭിച്ചു. സഹകരണവകുപ്പ് മൂവാറ്റുപുഴ അസി. രജിസ്ട്രാർ ജയമോൻ യു. ചെറിയാൻ ആംബുലൻസ് സർവീസ് ഫ്ളാഗ്‌ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് എബി എൻ. ഏലിയാസ് അധ്യക്ഷനായി. മുൻ പ്രസിഡന്റ് ജേക്കബ് മാത്യു മംഗലത്ത്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.യു. രാജു, ജിജിപോൾ, സി.എസ്. സാജു, വർഗീസ് പോൾ, പി.സി. മനോജ്, ആൻജീന കുര്യൻ, സിനി ജോൺസൺ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയന്തി ഇ.വി. ഫിലിപ്പ്, റീനാമ്മാഎബ്രഹാം, രൂപാരാജു എന്നിവരും ബാങ്ക് ജീവനക്കാരും

പാമ്പാക്കുട സഹകരണ ബാങ്ക് ആംബുലൻസ് സർവീസ് തുടങ്ങി Read More »

പൊട്ടിപ്പൊളിഞ്ഞ്, കെണിയൊരുക്കി പള്ളിത്താഴം ജംക‍്ഷൻ

മുളന്തുരുത്തി: പള്ളിത്താഴം ജംക‍്ഷനിൽ യാത്രക്കാർക്കു ഭീഷണിയായി പൊട്ടിപ്പൊളിഞ്ഞ റോഡും കെണിക്കുഴികളും. മുളന്തുരുത്തിയുടെ ഹൃദയഭാഗമായ ജംക‍്ഷനിൽ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടക്കാവ് ഹൈവേയും മുളന്തുരുത്തി ∙ പള്ളിത്താഴം ജംക‍്ഷനിൽ യാത്രക്കാർക്കു ഭീഷണിയായി പൊട്ടിപ്പൊളിഞ്ഞ റോഡും കെണിക്കുഴികളും. മുളന്തുരുത്തിയുടെ ഹൃദയഭാഗമായ ജംക‍്ഷനിൽ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടക്കാവ് ഹൈവേയും ചോറ്റാനിക്കര-കാഞ്ഞിരമറ്റം റോഡും സംഗമിക്കുന്ന ജംക‍്ഷനിലെ ടാറിങ് പൂർണമായും ഇളകി ഒട്ടേറെ കുഴികളാണു രൂപപ്പെട്ടിട്ടുള്ളത്.

പൊട്ടിപ്പൊളിഞ്ഞ്, കെണിയൊരുക്കി പള്ളിത്താഴം ജംക‍്ഷൻ Read More »

ഭിന്നശേഷി സൗഹൃദ ഗ്രാമമാകാൻ മണീട്

മണീട്: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് ഗ്രാമപ്പഞ്ചായത്ത് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ഗ്രാമപദ്ധതി പുനർജനിയുടെ ഒന്നാംഘട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു. മണീട് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, പ്രോജക്ട് കോഡിനേറ്ററും ജെയിൻ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. രേവതി കെ. ശിവദാസ്, കില ട്രെയിനിങ് കോഡിനേറ്റർ കാളിദാസൻ എം.ജി. എന്നിവർ ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. പദ്ധതിയുടെ ഒന്നാംഘട്ടമായി ആശവർക്കർമാരുടെയും അങ്കണവാടി

ഭിന്നശേഷി സൗഹൃദ ഗ്രാമമാകാൻ മണീട് Read More »

ഉപജില്ലാ കലോത്സവത്തിൽ സഹപാഠിയുടെ ഓർമയും: ട്രോഫികൾ സൗജന്യമായി നൽകി പാലക്കുഴ സ്കൂൾ പൂർവവിദ്യാർഥികൾ

കൂത്താട്ടുകുളം∙ അന്തരിച്ച സുഹൃത്തിന്റെ സ്മരണയിൽ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫി സൗജന്യമായി നൽകി പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികൾ. സഹപാഠിയായിരുന്ന മനു പ്രതീഷിന്റെ ഓർമയ്ക്കാണ് 1987 എസ്എസ്‌സി ബാച്ച് 52,000 രൂപ ചെലവിൽ കലോത്സവ വിജയികൾക്കുള്ള 625 ട്രോഫികൾ സ്പോൺസർ ചെയ്തത്. പൂർവവിദ്യാർഥികളായ ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ്, സനീഷ് സെബാസ്റ്റ്യൻ, പി.വി. അനിൽകുമാർ, ഇ.കെ. അജിത് കുമാർ എന്നിവർ ചേർന്നു ട്രോഫികൾ കൈമാറി. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത്

ഉപജില്ലാ കലോത്സവത്തിൽ സഹപാഠിയുടെ ഓർമയും: ട്രോഫികൾ സൗജന്യമായി നൽകി പാലക്കുഴ സ്കൂൾ പൂർവവിദ്യാർഥികൾ Read More »

മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും

എടയ്ക്കാട്ടുവയൽ : എടയ്ക്കാട്ടുവയൽ യുപി സ്കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നടത്തി. വാർഡ് മെംബർ സി.എ. ബാലു ഉദ്ഘാടനം ചെയ്തു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും റിട്ട. മലയാളം അധ്യാപകൻ ജോയ് മാമലയിൽ വിദ്യാർഥികൾക്ക് സന്ദേശം നൽകി. ജോഷി വർഗീസ്, ഹെഡ്മിസ്ട്രസ് സബിതമാത്യു, എംപിടിഎ പ്രസിഡൻറ് രമ്യ രാജേഷ്, സീനിയർ അസിസ്റ്റൻറ് സൂസൻ വർഗീസ് എന്നിവർ സംസാരിച്ചു.

മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും Read More »

ഭൂമിക്ക് തർക്കമില്ലാത്ത കാലം വരുന്നു; ഡിജിറ്റൽ റീസർവേയിലൂടെ ‘കൺക്ലൂസീവ് ടൈറ്റിൽ’ ഉറപ്പാക്കും- മന്ത്രി കെ. രാജൻ

ഭൂമിയുടെ അതിർത്തി തർക്കങ്ങൾ ഇല്ലാത്ത നവകേരളം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ ഭൂഭരണ സമ്പ്രദായം സമൂലമായി പരിഷ്കരിച്ചു വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപരമായ ചോദ്യങ്ങളില്ലാത്ത ‘കൺക്ലൂസീവ് ടൈറ്റിൽ’ ( അന്തിമമായ രേഖ) സമ്പ്രദായത്തിലേക്ക് കേരളം അതിവേഗം നീങ്ങുകയാണ്. മണീട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ നടപ്പാക്കി

ഭൂമിക്ക് തർക്കമില്ലാത്ത കാലം വരുന്നു; ഡിജിറ്റൽ റീസർവേയിലൂടെ ‘കൺക്ലൂസീവ് ടൈറ്റിൽ’ ഉറപ്പാക്കും- മന്ത്രി കെ. രാജൻ Read More »