Piravom

മണീട് പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയം ആവേശത്തിൽ

മണീട്: തദ്ദേശ തിരഞ്ഞെടുപ്പ് അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴും മുന്നണിയിൽ ഇനിയും തർക്കങ്ങൾ നിലനിൽക്കുകയാണ്. അഞ്ചു വർഷങ്ങളിലായി തുടരുന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ആണ് പഞ്ചായത്തിന്റെ വികസനമുരടിപ്പിന് കാരണം എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, അതിനെതിരെ ശക്തമായ തിരിച്ചുവരവ് ഭരണസമിതി നടത്തേണ്ടതായുണ്ട്. മികച്ച സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത് മാത്രമല്ല പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതും ഭരണസമിതിയുടെ ആവശ്യമാണ്. വാഗ്വാദങ്ങളും വെല്ലുവിളികളും മുന്നണികൾക്കുള്ളിൽ നടക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് മുന്നിൽ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതും മുന്നണികൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. അടുത്ത മാസം അഞ്ചാം തീയതിയോടെ […]

മണീട് പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയം ആവേശത്തിൽ Read More »

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി മുന്നണികൾ : കൂത്താട്ടുകുളത്ത് ഇനി തിരഞ്ഞെടുപ്പ് യുദ്ധം

കൂത്താട്ടുകുളം: കൂത്താട്ടുകുളം പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിൽ നടക്കുകയാണ്. മികച്ച സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിച്ച് വിജയത്തിനായുക്കുള്ള പടി ഉറപ്പിക്കാനുള്ള തിരക്കിലാണ് പഞ്ചായത്തിലെ മുന്നണികൾ. ഇവരെ കണ്ടെത്തുന്നതിലാണ് നേതൃത്വത്തിന് തലവേദന. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത്‌ വാഗ്വാദങ്ങളിലും വെല്ലുവിളികളിലുമാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. അടുത്ത മാസം

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി മുന്നണികൾ : കൂത്താട്ടുകുളത്ത് ഇനി തിരഞ്ഞെടുപ്പ് യുദ്ധം Read More »

കത്തിക്കയറി തിരഞ്ഞെടുപ്പ് ചൂട്: ഒരുക്കങ്ങൾ തുടങ്ങി ഇലഞ്ഞി ഗ്രാമപഞ്ചായത്ത്

ഇലഞ്ഞി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം ഉണ്ടാകുമെന്ന് മുന്നണികൾ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി പഞ്ചായത്ത് ഭരിക്കുന്ന ഭരണസമിതി ജനങ്ങൾക്കുവേണ്ടിയോ നാടിനുവേണ്ടിയോ യാതൊരു പദ്ധതിയും മുന്നിൽ നിന്ന് ചെയ്യാൻ തയ്യാറായില്ലെന്ന് പ്രതിപക്ഷം വാദിച്ചു. പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തുവന്നു. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ ആ മാറ്റം കാണാൻ സാധിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയത്തിലെ ചർച്ചകൾ മുന്നണികളിൽ പുരോഗമിക്കുകയാണ്. ആരോപണങ്ങൾ എല്ലാ മുന്നണിയിലും സജീവമായതുകൊണ്ടുതന്നെ മികച്ച സ്ഥാനാർത്ഥിയെയായിരുക്കും കളത്തിലിറക്കുക. അഞ്ചാം

കത്തിക്കയറി തിരഞ്ഞെടുപ്പ് ചൂട്: ഒരുക്കങ്ങൾ തുടങ്ങി ഇലഞ്ഞി ഗ്രാമപഞ്ചായത്ത് Read More »

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ചർച്ചകളിൽ മുഴുകി എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്

എടയ്ക്കാട്ടുവയൽ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. പല മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള തർക്കങ്ങൾ ഇതോടൊപ്പം ശക്‌തി പ്രാപിച്ചിട്ടുണ്ട്‌. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌ മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ്‌ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. ഒരു വശത്ത്‌ സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ്‌ നിൽക്കുന്ന

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ചർച്ചകളിൽ മുഴുകി എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് Read More »

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ചോറ്റാനിക്കര: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ ചോറ്റാനിക്കര പഞ്ചായത്തിലെ പാർട്ടികളിൽ അടിതട്ട് മുതൽ ആവേശോജ്വലമായ നീക്കങ്ങളും ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്. പല പാർട്ടികളിലും നേരത്തെ തന്നെ ധാരണയായ വാർഡുകളിൽ സംവരണം വന്നത് മുന്നണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക് Read More »

ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുന്നു: പ്രഖ്യാപനം ഉടൻ

ആമ്പല്ലൂർ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ ആമ്പല്ലൂർ പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ വിമതശബ്‌ദങ്ങൾ ഉയരുന്നു. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത്‌ വാഗ്വാദങ്ങളിലും വെല്ലുവിളികളിലും ഭീഷണികളിലുമാണ്. ഒരു വശത്ത്‌ സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ്‌ നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത്‌ വിവാദങ്ങൾ ഉയർത്തുന്നതാണ്‌ നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്‌. ‍ വിവിധ പാർട്ടികൾക്കുളളിലെ

ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുന്നു: പ്രഖ്യാപനം ഉടൻ Read More »

പിറവം അതിദാരിദ്ര്യമുക്ത നഗരസഭ

പിറവം; അതിദാരിദ്ര്യമുക്ത നഗരസഭയായി പിറവത്തെ പ്രഖ്യാപിച്ചു. 52 കുടുംബങ്ങളെ കണ്ടെത്തി ഭവന പുനരുദ്ധാരണം, നിത്യേന മരുന്ന്, നഗരസഭ ഫണ്ടിലൂടെ ഉജ്ജീവനം പദ്ധതിയിൽ സ്വയംതൊഴിൽ, 22 ഗുണഭോക്താക്കൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ സേവനങ്ങൾ നൽകിയാണ് ദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത്. നഗരസഭ അധ്യക്ഷ ജൂലി സാബു പ്രഖ്യാപനം നടത്തി. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. വിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഡോ. അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.

പിറവം അതിദാരിദ്ര്യമുക്ത നഗരസഭ Read More »

വാഗ്ദാനങ്ങൾ പാലിച്ചില്ല, അഴിമതിയും സ്വജനപക്ഷപാതവും: രാമമംഗലം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം

രാമമംഗലം: പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ, തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിച്ചില്ലെന്നും ഒരു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രസിഡന്റ്‌ പദം രണ്ടരവർഷംവീതം ഊഴമിട്ട് പകുത്തെങ്കിലും കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാനായില്ലെന്നും, അധികാര വടംവലിയും അഴിമതിയും സ്വജനപക്ഷപാതവും രാമമംഗലം പഞ്ചായത്തിനെ തള്ളിയിട്ടത് വികസനമുരടിപ്പിലേക്കെന്നും പ്രതിപക്ഷം.  ​വീട് നിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പിന് കൂട്ടുനിന്ന്‌ പണം പറ്റുന്നതായും ആരോപണമുണ്ട്‌. റോഡ് നവീകരിക്കുന്നതിനായി കേബിൾ കമ്പനിയിൽ നിന്ന് 98 ലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചിട്ടും, നാളിതുവരെയായിട്ടും യാതൊരു നടപടിയും

വാഗ്ദാനങ്ങൾ പാലിച്ചില്ല, അഴിമതിയും സ്വജനപക്ഷപാതവും: രാമമംഗലം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം Read More »

അഴിമതി വിടരുന്ന ആമ്പല്ലൂർ


പിറവം; ആമ്പല്ലൂരിൽ യുഡിഎഫ്‌ ഭരണത്തിൽ നടന്നത്‌ അഴിമതിയും കെടുകാര്യസ്ഥതയും. മുൻ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ വികസനങ്ങളുടെ കൂന്പടച്ചെന്നുമാത്രമല്ല, സംസ്ഥാനസർക്കാർ നൽകിയ പദ്ധതികൾ നടപ്പാക്കാനും ശ്രമിച്ചില്ല. സർക്കാർ കൊണ്ടുവന്ന ഹരിതകർമസേന മാത്രമാണ്‌ ഇവിടെ മികവോടെയുള്ളത്‌. ​​മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‌ മൂന്നുകോടി രൂപ പ്രഖ്യാപിച്ചിട്ടും എങ്ങുമെത്തിയില്ല. ജില്ലയുടെ നെല്ലറയായ തോട്ടറ പുഞ്ചയിലെ നെൽക്കൃഷി 75 ശതമാനത്തിൽനിന്ന്‌ 40 ശതമാനമായി കൂപ്പുകുത്തി. ​മൂന്ന് അങ്കണവാടികൾക്ക് ഭൂമി വിട്ടുകിട്ടിയിട്ടും തുടങ്ങിയത്‌ ഒന്നുമാത്രം. ലൈഫ് അപേക്ഷകരെ വഞ്ചിച്ചു. ഒലിപ്പറം റോഡിന് 20

അഴിമതി വിടരുന്ന ആമ്പല്ലൂർ
 Read More »

എടക്കാട്ടുവയൽ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം; പ്രധാന റോഡുകളുടെ പണി ഇഴയുന്നു

എടക്കാട്ടുവയൽ: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്.  ഫണ്ട് കുറവായതിനാൽ പല റോഡ് പണികളും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കേന്ദ്ര ഗവൺമെന്റിന്റെ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി എടക്കാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ പേപ്പതി-ആരക്കുന്നം, വട്ടപ്പാറ-തൃപ്പക്കുടം റോഡിന് 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഈ റോഡുകളുടെ പണി കഴിഞ്ഞ രണ്ടു വർഷമായി ഇഴഞ്ഞു നീങ്ങുകയാണ്. ഈ റോഡുകളുടെ പണി പൂർത്തിയാക്കിയാൽ തന്നെ എടയ്ക്കാട്ടിലെ പ്രധാന റോഡ് പ്രശ്നങ്ങൾക്ക് പരിഹാരമാകും.  പഞ്ചായത്ത്

എടക്കാട്ടുവയൽ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം; പ്രധാന റോഡുകളുടെ പണി ഇഴയുന്നു Read More »