Piravom

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം

ഇലഞ്ഞി: ജലജീവൻ പദ്ധതിയുടെ പൂർത്തീകരണമാണ് ഭരണസമിതി നേരിടുന്ന പ്രധാന വെല്ലുവിളിയായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ ടാങ്കിന്റെ പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ ഭരണസമിതി ഇറങ്ങുന്നതിന് മുൻപ് പദ്ധതി പൂർത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും സാധിച്ചിട്ടില്ല. റോഡുകളുടെ നിർമാണവും പൂർത്തീകരിക്കാൻ ഇതുവരെയും ഭരണസമിതിക്കായിട്ടില്ല.  ഇലഞ്ഞി ബസ്റ്റാൻഡിന്റെ കോൺക്രീറ്റ് കട്ടകൾ വിരിച്ച ഭാഗങ്ങൾ തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങുമ്പോൾ അപകടക്കുഴികളിൽ വീഴുന്നത് പതിവാണ്. തകർന്ന കോൺക്രീറ്റ് ഭാഗത്തുനിന്ന് പൊങ്ങിനിൽക്കുന്ന തുരുമ്പുകമ്പികൾ കാലിൽ തുളച്ചുകയറി പരിക്കേറ്റവർ നിരവധിയാണ്. ഈ പ്രശ്‌നത്തിന് ഇനിയും […]

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം Read More »

പിറവം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം: അഞ്ചു വർഷത്തെ ഭരണം നിരാശാജനകം, വികസന പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്ന് പ്രതിപക്ഷം

പിറവം: പിറവത്തെ ഭരണസമിതിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വളരെ നിരാശാജനകമായിരുന്നു എന്ന് പ്രതിപക്ഷം. സംസ്ഥാന സർക്കാരും, നഗരസഭയും, എൽ. ഡിഎഫ് ഭരിക്കുന്നതിനാൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടത്തുവാൻ സാധ്യതയുണ്ടായിരുന്ന ഒരു സമയമായിരുന്നു. എന്നാൽ ആ രീതിയിലുള്ള പ്രവർത്തനങ്ങളൊന്നും നടത്തുവാൻ ഭരണസമിതി തയ്യാറായില്ല. നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ: ഭരണസമിതി അധികാരത്തിൽ വരുന്നതിനു മുമ്പ് നൽകിയ മാനിഫെസ്റ്റോയിലെ പല കാര്യങ്ങളും നടപ്പാക്കിയിട്ടില്ല എന്നുള്ളതാണ് പ്രധാന ആരോപണം. എക്സൈസ് കടവുപാലം ഉണ്ടാക്കുന്നതിനു വേണ്ടിയോ അത് കൊണ്ടുവരുന്നതിനു വേണ്ടിയോ ഒരു നടപടിയും ഇവർ

പിറവം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം: അഞ്ചു വർഷത്തെ ഭരണം നിരാശാജനകം, വികസന പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്ന് പ്രതിപക്ഷം Read More »

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി മണീട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

മണീട്: കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി മണീട് പഞ്ചായത്തിൽ വികസനങ്ങൾക്കുപകരം നടന്നത് തമ്മിലടിയും കുതികാൽവെട്ടും അധികാര വടംവലിയും ആണെന്ന് പ്രതിപക്ഷം ശക്തമായി ആരോപിച്ചു. പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയും, അഴിമതിപ്പണത്തിന്റെ വീതം വെപ്പുകളെക്കുറിച്ചുമുള്ള പക നിറഞ്ഞ തർക്കങ്ങളുമല്ലാതെ പഞ്ചായത്തിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങളിലോ, ജനജീവിതത്തിലോ ഗുണപരമായി ഇടപെടാനോ, സമൂഹത്തിൽ മാറ്റം വരുത്താനോ, ഭരണസമിതി തയ്യാറായിട്ടില്ല എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളിൽ സമീപ പഞ്ചായത്തുകൾ പുരോഗതി കൈവരിച്ചപ്പോൾ വൻ പിന്നോട്ടടിയാണ് മണീട് പഞ്ചായത്ത് നേരിട്ടത്. പ്രതിപക്ഷം ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ:

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി മണീട് ഗ്രാമപഞ്ചായത്ത് ഭരണസമിതി Read More »

മാലിന്യത്തിന് വിട ; കണ്ണീറ്റുമലയിൽ 
കാണാം നാടിന്റെ മാറ്റം

പിറവം; മൂക്കുപൊത്തിപ്പിടിച്ച് കണ്ണീറ്റുമലയിൽ പോയിരുന്ന കാലംമാറി. മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം ഇനി പ്രദേശവാസികളുടെ ഇഷ്ട ഇടമാകും. പ്രകൃതിയോടിണങ്ങി സമയം ചെലവഴിക്കാൻ പിറവം നഗരസഭ നിർമിച്ച ഗ്രീൻ ഹിൽവ്യൂ പാർക്ക് വെള്ളി രാവിലെ 10.30ന് നാടിന് സമർപ്പിക്കും. അഞ്ച്‌ വർഷംമുമ്പ് നഗരസഭയുടെ മാലിന്യസംസ്കരണ സംഭരണകേന്ദ്രമായി മാറിയതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലായി. ഇടിഞ്ഞുവീഴാറായ സംസ്കരണ പ്ലാന്റും തകർച്ചയിലായ പൊതുശ്മശാനവും നാട്ടുകാർക്ക് വലിയ തലവേദനയായിരുന്നു. എൽഡിഎഫ് ഭരണസമിതി അധികാരമേറ്റശേഷം മാലിന്യങ്ങൾ നീക്കി. 30 ലക്ഷം രൂപയ്ക്ക്‌ സമീപത്തെ ഒരേക്കർ ഏറ്റെടുത്തു. 1.12 കോടി

മാലിന്യത്തിന് വിട ; കണ്ണീറ്റുമലയിൽ 
കാണാം നാടിന്റെ മാറ്റം Read More »

പ്രശ്‌നപരിഹാരത്തിന്‌ അടിയന്തര
നടപടിയുമായി ചീഫ് മിനിസ്റ്റർ വിത്ത് മീ

പിറവം​; പരാതിപറഞ്ഞ് മടുത്ത പ്രശ്നത്തിന് അടിയന്തര പരിഹാരവുമായി ചീഫ് മിനിസ്റ്റർ വിത്ത് മീ. കോട്ടയം -എറണാകുളം റോഡിൽ നീർപ്പാറമുതൽ കാഞ്ഞിരമറ്റംവരെയുള്ള ഭാഗത്തെ സുരക്ഷാ അടയാളങ്ങൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്ക് നിരന്തരം അപകടം ഉണ്ടാക്കിയിരുന്നു. ഇത് അരയൻകാവ് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ വിനിൽകുമാർ ചീഫ് മിനിസ്റ്റർ വിത്ത് മീ പരിപാടിയിൽ അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു. ഒരുവർഷംമുന്പ്‌ കലക്ടർക്ക് ഉൾപ്പെടെ സമർപ്പിച്ച പരാതിയിൽ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്ക് സമർപ്പിച്ചുവെങ്കിലും നടപടിയായില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ

പ്രശ്‌നപരിഹാരത്തിന്‌ അടിയന്തര
നടപടിയുമായി ചീഫ് മിനിസ്റ്റർ വിത്ത് മീ Read More »

കട്ടിമുട്ടത്ത് കാർ വീട്ടിലേക്ക് പാഞ്ഞുകയറി

പിറവം; ആരക്കുന്നം കട്ടിമുട്ടത്ത് വീട്ടിലേക്ക് കാർ പാഞ്ഞുകയറി ഇടിച്ചുമറിഞ്ഞു. കട്ടിമുട്ടം കുടിലിൽ സുരേഷിന്റെ വീട്ടിലേക്കാണ് കാർ പാഞ്ഞുകയറിയത്. കാർ ഡ്രൈവർ ആമ്പല്ലൂർ സ്വദേശി സുധീഷ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചൊവ്വ പകൽ 3.15 ഓടെ ആരക്കുന്നം–ആമ്പല്ലൂർ റോഡിലാണ് അപകടം. കാർ പോസ്‌റ്റിലിടിച്ച ശേഷം റോഡിൽനിന്ന്‌ പത്തടി താഴ്‌ചയിൽ വീടിരിക്കുന്ന ഭാഗത്തേക്ക്‌ വീഴുകയായിരുന്നു.അപകടസമയത്തിനു തൊട്ടുമുമ്പ് സുരേഷിന്റെ ഭാര്യ ജെസി വീട്ടുമുറ്റത്തുണ്ടായിരുന്നു. ഇവർ മാറി ഏതാനും മിനിട്ടുകൾക്കകം മതിൽ തകർത്ത് വന്ന കാർ വീടിന്റെ നടക്കല്ലിനോടുചേർന്ന് ഇടിച്ചുമറിഞ്ഞു. വീടിന്റെ

കട്ടിമുട്ടത്ത് കാർ വീട്ടിലേക്ക് പാഞ്ഞുകയറി Read More »

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​നെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷി​ച്ചു

പി​റ​വം: ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​നെ അ​ഗ്നി​ര​ക്ഷാ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. മ​ണീ​ടി​ന​ടു​ത്ത് മേ​മ്മു​ഖം കു​പ്പ​ക്കാ​ട്ടി​ൽ ചെ​റി​യാ​നാ(81)​ണ് വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​ത്തി​ലൂ​ടെ ന​ട​ന്നു​പോ​ക​വെ അ​ബ​ദ്ധ​ത്തി​ൽ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ​താ​ണെ​ന്ന് ക​രു​തു​ന്നു. പ​തി​ന​ഞ്ച​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റി​നു​ള്ളി​ൽ അ​ഞ്ച​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. ചെ​റി​യാ​നെ വീ​ട്ടി​ൽ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ കി​ണ​റ്റി​ൽ നി​ന്ന് നി​ല​വി​ളി കേ​ട്ടു. ഉ​ട​ൻ പി​റ​വ​ത്തെ അ​ഗ്ന​ര​ക്ഷാ സേ​നാ ഓ​ഫീ​സി​ൽ അ​റി​യി​ച്ചു. ഇ​തി​നി​ടെ വീ​ട്ടു​കാ​ർ ക​യ​റി​ൽ​ക്കെ​ട്ടി കോ​ണി

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​നെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷി​ച്ചു Read More »

അഭിമാനമായി ആമ്പല്ലൂർ: പദ്ധതികളെല്ലാം പൂർത്തിയാക്കി പഞ്ചായത്ത് ഭരണസമിതി

ആമ്പല്ലൂർ: ഭരണത്തിൽ വന്നതിനു ശേഷം തുടങ്ങിയ എല്ലാ പദ്ധതികളും പൂത്തിയാക്കാൻ സാധിച്ചു എന്നതാണ് ഭരണസമിതിയുടെ അഭിമാന നേട്ടമായി കണക്കാക്കുന്നത്. മാലിന്യ മുക്ത നവകേരളത്തിൽ നമ്പർ വൺ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ആമ്പല്ലൂർ ആണ്. അധികാരത്തിൽ വന്നപ്പോൾ തന്നെ പറഞ്ഞൊരു വാഗ്‌ദാനമായിരുന്നു മാലിന്യ മുക്ത പഞ്ചായത്തായി ആമ്പല്ലൂരിനെ മാറ്റുമെന്നത്. അതിൽ വളരെയധികം മുന്നോട്ടുപോകാൻ പഞ്ചായത്തിന് കഴിഞ്ഞു. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഒന്ന് ആമ്പല്ലൂരായിരുന്നു.  പഴയ പഞ്ചായത്ത് ഓഫീസ് സംസ്ഥാന ഗവൺമെന്റിന്റെ അനുമതിയോടെ കാഞ്ഞിരമറ്റം

അഭിമാനമായി ആമ്പല്ലൂർ: പദ്ധതികളെല്ലാം പൂർത്തിയാക്കി പഞ്ചായത്ത് ഭരണസമിതി Read More »

മുന്നേറ്റം കാഴ്ചവച്ച് മുളന്തുരുത്തി ഭരണസമിതി

മുളന്തുരുത്തി: വലിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കൊണ്ടുവരാൻ ഭരണസമിതിക്കായിട്ടുണ്ട്. വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ കാരിക്കോട് ജനകീയ ഹോട്ടൽ പ്രവർത്തിച്ചുവരുന്നു. കാരിക്കോട് ഹരിജൻ കോളനിയിൽ എസ്. സി സാംസ്‌കാരിക നിലയവും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് പുളിക്കമാലി കോളനിയിൽ എസ്. സി ശ്മാശാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. രാജീവ് ഗാന്ധി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പതിനാലാം വാർഡിൽ സ്ഥാനാർത്ഥിമുക്കിൽ പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്തു. ബസ് സ്റ്റാൻഡ്, ഇന്ദിരാഗാന്ധി സ്റ്റേഡിയം തുടങ്ങി പല സ്ഥലങ്ങളിലും

മുന്നേറ്റം കാഴ്ചവച്ച് മുളന്തുരുത്തി ഭരണസമിതി Read More »

ചേലോടെ ചോറ്റാനിക്കര: മികച്ചഭരണം കാഴ്ചവച്ച്‌ ഭരണസമിതി

ചോറ്റാനിക്കര: ഭരണത്തുടർച്ച ഉണ്ടാകാൻ കഴിയുന്നത്ര മികവാർന്ന പ്രവർത്തനങ്ങളായിരുന്നു പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ചുമതല ഏറ്റെടുത്ത ആദ്യ രണ്ടു വർഷം കോവിഡ്, പ്രളയം തുടങ്ങിയ മഹാമാരിയുമായി ബന്ധപ്പെട്ട ആശ്വാസ പ്രവർത്തനങ്ങൾക്കായിരുന്നു ഊന്നൽ കൊടുത്തിരുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇതര പഞ്ചായത്തുകൾക്ക് മാതൃകയാകാൻ ചോറ്റാനിക്കര പഞ്ചായത്തിനായിട്ടുണ്ട്. ഭരണത്തിലുടനീളം കൊണ്ടുവന്ന പദ്ധതികളൊക്കെയും വലിയ ജന പങ്കാളിത്തത്തോടെ വിജയിപ്പിക്കാൻ ഭരണസമിതിക്കായിട്ടുണ്ട്.  അതിൽ എടുത്തുപറയേണ്ടതായിരുന്നു കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനായി കുടുംബശ്രീയുടെ സഹകരണത്തോടെ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. ഒരു കുപ്പി വെള്ളത്തിന് കടകളിൽ

ചേലോടെ ചോറ്റാനിക്കര: മികച്ചഭരണം കാഴ്ചവച്ച്‌ ഭരണസമിതി Read More »