Piravom

തികഞ്ഞ മാറ്റത്തോടെ തിരുമാറാടി 

തിരുമാറാടി: പ്രധാനമായും കാർഷികമേഖലയ്ക്ക് ഊന്നൽകൊടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളായിരുന്നു പഞ്ചായത്തിൽ ഉടനീളം. പഞ്ചായത്തിലെ 9-ആം വാർഡ് ഹരിതഗ്രാമമായി ഗവൺമെൻറ് പ്രഖ്യപിക്കുകയുണ്ടായി. കാർഷിക മേഖലയിൽ നൽകിയ സഹായങ്ങൾ ഉത്പാദനത്തിൽ ഇരട്ടി വർധനവുണ്ടാക്കി. ഇത് ജനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കുന്നതിനു കാരണമാകുകയും ചെയ്‌തു. ജൈവ പച്ചക്കറികൾ പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിച്ച്‌ ജനങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി. ഒമ്പത് പാടശേഖരങ്ങളിൽ ചിറകളുടെ നവീകരണം പുരോഗമിക്കുന്നു. തരിശായി കിടന്ന ഒലിയപ്പുറം വടക്കനോടി, കാക്കൂർ തിരുനിലം പാടശേഖരം, മണ്ണത്തൂർ പാടശേഖരങ്ങൾ 8.80 കോടി രൂപ ചെലവഴിച്ച്‌ കൃഷിയോഗ്യമാക്കി. […]

തികഞ്ഞ മാറ്റത്തോടെ തിരുമാറാടി  Read More »

നല്ല വാർത്ത കാത്ത് വെളിയനാട് ഗ്രാമം

പിറവം ​ആഫ്രിക്കൻ രാജ്യമായ മൊസംബിക്കിൽ ഓയിൽ വെസലിൽ ബോട്ട് ഇടിച്ച് കടലിൽ കാണാതായ മെക്കാനിക്കൽ എൻജിനിയർ ഇന്ദ്രജിത് സന്തോഷിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. അപകടവിവരമറിഞ്ഞ് നിരവധിപേരാണ് എടയ്ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ വീട്ടിലെത്തുന്നത്. മൊസാംബികിലെ ബെയ്റ തുറമുഖത്തിനുസമീപം കഴിഞ്ഞ 16നാണ് അപകടം നടന്നത്. 14നാണ് ഇന്ദ്രജിത് നാട്ടിൽനിന്ന്‌ പോയത്. സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്റ്‌ എന്റർപ്രൈസസ് ഷിപ്പിങ്‌ കമ്പനിയുടെ കപ്പലിലേക്ക് ജോലിക്ക് ബോട്ടിൽ പോകുംവഴിയാണ് അപകടം. അച്ഛൻ സന്തോഷ് ജോലിചെയ്യുന്ന കമ്പനിയിലാണ് ഇന്ദ്രജിത്തും ജോലിക്ക് കയറിയത്. അനുജൻ

നല്ല വാർത്ത കാത്ത് വെളിയനാട് ഗ്രാമം Read More »

110–ാമത്‌ ലൈഫ്‌ വീട്‌ കൈമാറി​

ചോറ്റാനിക്കര പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച 110-–ാമത് വീടിന്റെ താക്കോൽ കൈമാറി.മൂന്നാംവാർഡിൽ വയലിൽ വീട്ടിൽ സുനിലിന് പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ രാജേഷ് താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ്‌ പുഷ്പ പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.

110–ാമത്‌ ലൈഫ്‌ വീട്‌ കൈമാറി​ Read More »

കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണ് മരിച്ചു

പിറവം: കെനിയ മുൻ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീർഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടൻ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തുന്നത്

കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണ് മരിച്ചു Read More »

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണം — മന്ത്രി പി. പ്രസാദ്

പിറവം: പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പിറവം നഗരസഭ ഓഫീസ് കെട്ടിടത്തിൽ പുതിയതായി നിർമ്മിച്ച വി എസ് അച്യുതാനന്ദൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതത്തെ മനസ്സിലാക്കി, ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. ഇതിലൂടെ മാത്രമേ യഥാർത്ഥ വികസനത്തിലേക്ക് നാടിനെ നയിക്കാനാകൂ. വികസനം എന്നത് അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, ഓരോ കുടുംബത്തിലും സന്തോഷം എത്തിക്കുക

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണം — മന്ത്രി പി. പ്രസാദ് Read More »

എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി ഉദ്ഘാടനം ജെ ചിഞ്ചുറാണി നിർവഹിക്കും

പിറവം: എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി മന്ദിരങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് ജെ ചിഞ്ചുറാണി നാളെ ( ഒക്ടോബർ 14) നിർവഹിക്കും.രാവിലെ പത്തിന് പിറവം നഗരസഭയിലെ മുളക്കുളം നോർത്ത് വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും. അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി ബാബു ,പിറവം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സജി കുമാർ ജി കൗൺസിലർമാർ എന്നിവർ പങ്കെടുക്കും പരിപാടിയോടൊപ്പം യുവകർഷകനെ ആദരിക്കലും

എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി ഉദ്ഘാടനം ജെ ചിഞ്ചുറാണി നിർവഹിക്കും Read More »

കി​ഴു​മു​റി പ​ള്ളി​യി​ലെ അ​മൂ​ല്യ നാ​ണ​യങ്ങൾ

പി​റ​വം: രാ​മ​മം​ഗ​ലം കി​ഴു​മു​റി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ലെ മേ​മ്പൂ​ട്ടി​ൽ ക​ഴി​ഞ്ഞ നൂ​റ്റി മു​പ്പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​മൂ​ല്യ നാ​ണ​യ ശേ​ഖ​രം പു​റ​ത്തെ​ടു​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ചു. ദേ​വ​ലാ​യ​ത്തി​ൽ മേ​മ്പൂ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ൾ ശു​ചി​യാ​ക്കു​ന്ന​തി​നാ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. വി​ശ്വാ​സി​ക​ളും, നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​ത് കാ​ണു​ന്ന​തി​നാ​യി എ​ത്തി​യ​ത്. കി​ഴു​മു​റി​യി​ൽ പ​ള്ളി കൂ​ദാ​ശ ചെ​യ്ത 1894 മു​ത​ൽ വി​ശ്വാ​സി​ക​ൾ കാ​ണി​ക്ക​യാ​യി ഭ​ണ്ഡാ​ര​ത്തി​ൽ നി​ക്ഷേ​പി​ച്ച​തും പ​ള്ളി​ക്ക് സ​മ​ർ​പ്പി​ച്ച​തു​മാ​യ നാ​ണ​യ​ങ്ങ​ളാ​ണി​ത്. പ​ണ്ടു​ണ്ടാ​യി​രു​ന്ന വി​വി​ധ​ത​രം കാ​ശു​ക​ൾ, കാ​ല​ണ, ഒ​ര​ണ, ഓ​ട്ട​ക്കാ​ല​ണ തു​ട​ങ്ങി​യ നാ​ണ​യ​ങ്ങ​ൾ​ക്കൊ​പ്പം മൊ​റോ​ക്കോ, ഫ്രാ​ൻ​സ്,

കി​ഴു​മു​റി പ​ള്ളി​യി​ലെ അ​മൂ​ല്യ നാ​ണ​യങ്ങൾ Read More »

മണീട് ഗവ. സ്കൂളിന് ലാപ്‌ടോപ് കൈമാറി

പിറവം മണീട് ഗവ. എൽപി സ്കൂൾ സ്‌മാർട്ട് ക്ലാസിലേക്ക് റിനോക്‌സ് ഫൗണ്ടേഷൻ ലാപ്‌ടോപ് സമ്മാനിച്ചു. ചെയർമാൻ സ്റ്റെലിൻ പല്ലംകോടിൽനിന്ന് ഹെഡ്‌മിസ്ട്രസ് പ്രീന എൻ ജോസഫ് ഏറ്റുവാങ്ങി. യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. മോളി തോമസ് അധ്യക്ഷയായി. ഷിബു വർഗീസ്, ഹെഡ്മിസ്ട്രസ് പ്രീനി എം ജോസഫ്, പി ആർ രാജി എന്നിവർ സംസാരിച്ചു.

മണീട് ഗവ. സ്കൂളിന് ലാപ്‌ടോപ് കൈമാറി Read More »