Ramamangalam

സ്ഥാനാർത്ഥി നിർണയം ഉടൻ: തെരഞ്ഞെടുപ്പിനായി ഒരുങ്ങി രാമമംഗലം പഞ്ചായത്ത്

രാമമംഗലം: രാമമംഗലം പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മികച്ച സ്ഥാനാർത്ഥികളെ മുന്നിലിറക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ. പാർട്ടിയുടെ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതിനാലും തിരഞ്ഞെടുപ്പിൽ മികച്ചൊരു മുന്നേറ്റം കാഴ്ചവയ്‌ക്കേണ്ടതിനാലും സ്ഥാനാർത്ഥി പ്രഖ്യാപനം നേതാക്കൾക്ക് വെല്ലുവിളിയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം […]

സ്ഥാനാർത്ഥി നിർണയം ഉടൻ: തെരഞ്ഞെടുപ്പിനായി ഒരുങ്ങി രാമമംഗലം പഞ്ചായത്ത് Read More »

വാഗ്ദാനങ്ങൾ പാലിച്ചില്ല, അഴിമതിയും സ്വജനപക്ഷപാതവും: രാമമംഗലം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം

രാമമംഗലം: പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ, തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിച്ചില്ലെന്നും ഒരു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രസിഡന്റ്‌ പദം രണ്ടരവർഷംവീതം ഊഴമിട്ട് പകുത്തെങ്കിലും കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാനായില്ലെന്നും, അധികാര വടംവലിയും അഴിമതിയും സ്വജനപക്ഷപാതവും രാമമംഗലം പഞ്ചായത്തിനെ തള്ളിയിട്ടത് വികസനമുരടിപ്പിലേക്കെന്നും പ്രതിപക്ഷം.  ​വീട് നിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പിന് കൂട്ടുനിന്ന്‌ പണം പറ്റുന്നതായും ആരോപണമുണ്ട്‌. റോഡ് നവീകരിക്കുന്നതിനായി കേബിൾ കമ്പനിയിൽ നിന്ന് 98 ലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചിട്ടും, നാളിതുവരെയായിട്ടും യാതൊരു നടപടിയും

വാഗ്ദാനങ്ങൾ പാലിച്ചില്ല, അഴിമതിയും സ്വജനപക്ഷപാതവും: രാമമംഗലം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം Read More »

വികസനമില്ല അഴിമതി മാത്രം

പിറവം; യുഡിഎഫ് ഭരണമേറ്റ നാൾ തുടങ്ങിയ അധികാര വടംവലിയും അഴിമതിയും സ്വജനപക്ഷപാതവും രാമമംഗലം പഞ്ചായത്തിനെ തള്ളിയിട്ടത് വികസനമുരടിപ്പിലേക്ക്. പ്രസിഡന്റ്‌ പദം രണ്ടരവർഷംവീതം ഊഴമിട്ട് പകുത്തെങ്കിലും കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാനായില്ല. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പിലും പിന്നീടുള്ള കമ്മിറ്റികളിലും ഭരണത്തിലും ഗ്രൂപ്പ് തർക്കം രൂക്ഷമായി. ​ഗ്രാമീണ റോഡുകളുടെ അടിയന്തര പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ രാമമംഗലം പഞ്ചായത്തിന് ഫണ്ട് നൽകി. പദ്ധതിയിലൂടെ ഒരുവ്യക്തിക്ക് വഴി നിർമിക്കാൻ ഫണ്ട് മറിച്ചുനൽകിയ സംഭവമുൾപ്പെടെയുണ്ടായി. പൂഴിക്കുന്നേൽ താഴംതുരുത്തേൽനഗർ റോഡിന്റെ

വികസനമില്ല അഴിമതി മാത്രം Read More »