മാലിന്യത്തിന് വിട ; കണ്ണീറ്റുമലയിൽ കാണാം നാടിന്റെ മാറ്റം
പിറവം; മൂക്കുപൊത്തിപ്പിടിച്ച് കണ്ണീറ്റുമലയിൽ പോയിരുന്ന കാലംമാറി. മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം ഇനി പ്രദേശവാസികളുടെ ഇഷ്ട ഇടമാകും. പ്രകൃതിയോടിണങ്ങി സമയം ചെലവഴിക്കാൻ പിറവം നഗരസഭ നിർമിച്ച ഗ്രീൻ ഹിൽവ്യൂ പാർക്ക് വെള്ളി രാവിലെ 10.30ന് നാടിന് സമർപ്പിക്കും. അഞ്ച് വർഷംമുമ്പ് നഗരസഭയുടെ മാലിന്യസംസ്കരണ സംഭരണകേന്ദ്രമായി മാറിയതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലായി. ഇടിഞ്ഞുവീഴാറായ സംസ്കരണ പ്ലാന്റും തകർച്ചയിലായ പൊതുശ്മശാനവും നാട്ടുകാർക്ക് വലിയ തലവേദനയായിരുന്നു. എൽഡിഎഫ് ഭരണസമിതി അധികാരമേറ്റശേഷം മാലിന്യങ്ങൾ നീക്കി. 30 ലക്ഷം രൂപയ്ക്ക് സമീപത്തെ ഒരേക്കർ ഏറ്റെടുത്തു. 1.12 കോടി […]
മാലിന്യത്തിന് വിട ; കണ്ണീറ്റുമലയിൽ കാണാം നാടിന്റെ മാറ്റം Read More »










