കാർഷിക വിപണനകേന്ദ്രം അനധികൃതമായി പഞ്ചായത്ത് ഓഫീസാക്കി യുഡിഎഫ്

പിറവം; എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ കാർഷിക വിപണനകേന്ദ്രം അനധികൃതമായി പഞ്ചായത്ത് ഓഫീസാക്കി മാറ്റി. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. കെട്ടിടം പഞ്ചായത്ത് ഓഫീസാക്കി തിങ്കളാഴ്ച ഉദ്ഘാടനം നടത്തുംമുമ്പ് കാർഷിക വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനഫലകം യുഡിഎഫ് ഭരണസമിതി നീക്കി. എ സി മൊയ്തീൻ തദ്ദേശമന്ത്രിയായിരിക്കെ പങ്കെടുത്ത പരിപാടിയുടെ ഫലകമാണ് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ നേതൃത്വത്തിൽ നീക്കിയത്. അഞ്ച് വർഷംമുമ്പാണ് പുതിയ മന്ദിരം പണിയാൻവേണ്ടി പഴയ പഞ്ചായത്ത് ഓഫീസ് ഒഴിവാക്കിയത്. തുടര്‍ന്ന്, കർഷകരുടെ വിപണി എന്നനിലയിൽ നിർമിച്ച […]

കാർഷിക വിപണനകേന്ദ്രം അനധികൃതമായി പഞ്ചായത്ത് ഓഫീസാക്കി യുഡിഎഫ് Read More »

അഭിമാനമായി ആമ്പല്ലൂർ: പദ്ധതികളെല്ലാം പൂർത്തിയാക്കി പഞ്ചായത്ത് ഭരണസമിതി

ആമ്പല്ലൂർ: ഭരണത്തിൽ വന്നതിനു ശേഷം തുടങ്ങിയ എല്ലാ പദ്ധതികളും പൂത്തിയാക്കാൻ സാധിച്ചു എന്നതാണ് ഭരണസമിതിയുടെ അഭിമാന നേട്ടമായി കണക്കാക്കുന്നത്. മാലിന്യ മുക്ത നവകേരളത്തിൽ നമ്പർ വൺ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ആമ്പല്ലൂർ ആണ്. അധികാരത്തിൽ വന്നപ്പോൾ തന്നെ പറഞ്ഞൊരു വാഗ്‌ദാനമായിരുന്നു മാലിന്യ മുക്ത പഞ്ചായത്തായി ആമ്പല്ലൂരിനെ മാറ്റുമെന്നത്. അതിൽ വളരെയധികം മുന്നോട്ടുപോകാൻ പഞ്ചായത്തിന് കഴിഞ്ഞു. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഒന്ന് ആമ്പല്ലൂരായിരുന്നു.  പഴയ പഞ്ചായത്ത് ഓഫീസ് സംസ്ഥാന ഗവൺമെന്റിന്റെ അനുമതിയോടെ കാഞ്ഞിരമറ്റം

അഭിമാനമായി ആമ്പല്ലൂർ: പദ്ധതികളെല്ലാം പൂർത്തിയാക്കി പഞ്ചായത്ത് ഭരണസമിതി Read More »

മുന്നേറ്റം കാഴ്ചവച്ച് മുളന്തുരുത്തി ഭരണസമിതി

മുളന്തുരുത്തി: വലിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കൊണ്ടുവരാൻ ഭരണസമിതിക്കായിട്ടുണ്ട്. വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ കാരിക്കോട് ജനകീയ ഹോട്ടൽ പ്രവർത്തിച്ചുവരുന്നു. കാരിക്കോട് ഹരിജൻ കോളനിയിൽ എസ്. സി സാംസ്‌കാരിക നിലയവും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് പുളിക്കമാലി കോളനിയിൽ എസ്. സി ശ്മാശാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. രാജീവ് ഗാന്ധി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പതിനാലാം വാർഡിൽ സ്ഥാനാർത്ഥിമുക്കിൽ പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്തു. ബസ് സ്റ്റാൻഡ്, ഇന്ദിരാഗാന്ധി സ്റ്റേഡിയം തുടങ്ങി പല സ്ഥലങ്ങളിലും

മുന്നേറ്റം കാഴ്ചവച്ച് മുളന്തുരുത്തി ഭരണസമിതി Read More »

ചേലോടെ ചോറ്റാനിക്കര: മികച്ചഭരണം കാഴ്ചവച്ച്‌ ഭരണസമിതി

ചോറ്റാനിക്കര: ഭരണത്തുടർച്ച ഉണ്ടാകാൻ കഴിയുന്നത്ര മികവാർന്ന പ്രവർത്തനങ്ങളായിരുന്നു പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ചുമതല ഏറ്റെടുത്ത ആദ്യ രണ്ടു വർഷം കോവിഡ്, പ്രളയം തുടങ്ങിയ മഹാമാരിയുമായി ബന്ധപ്പെട്ട ആശ്വാസ പ്രവർത്തനങ്ങൾക്കായിരുന്നു ഊന്നൽ കൊടുത്തിരുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇതര പഞ്ചായത്തുകൾക്ക് മാതൃകയാകാൻ ചോറ്റാനിക്കര പഞ്ചായത്തിനായിട്ടുണ്ട്. ഭരണത്തിലുടനീളം കൊണ്ടുവന്ന പദ്ധതികളൊക്കെയും വലിയ ജന പങ്കാളിത്തത്തോടെ വിജയിപ്പിക്കാൻ ഭരണസമിതിക്കായിട്ടുണ്ട്.  അതിൽ എടുത്തുപറയേണ്ടതായിരുന്നു കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനായി കുടുംബശ്രീയുടെ സഹകരണത്തോടെ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. ഒരു കുപ്പി വെള്ളത്തിന് കടകളിൽ

ചേലോടെ ചോറ്റാനിക്കര: മികച്ചഭരണം കാഴ്ചവച്ച്‌ ഭരണസമിതി Read More »

തികഞ്ഞ മാറ്റത്തോടെ തിരുമാറാടി 

തിരുമാറാടി: പ്രധാനമായും കാർഷികമേഖലയ്ക്ക് ഊന്നൽകൊടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളായിരുന്നു പഞ്ചായത്തിൽ ഉടനീളം. പഞ്ചായത്തിലെ 9-ആം വാർഡ് ഹരിതഗ്രാമമായി ഗവൺമെൻറ് പ്രഖ്യപിക്കുകയുണ്ടായി. കാർഷിക മേഖലയിൽ നൽകിയ സഹായങ്ങൾ ഉത്പാദനത്തിൽ ഇരട്ടി വർധനവുണ്ടാക്കി. ഇത് ജനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കുന്നതിനു കാരണമാകുകയും ചെയ്‌തു. ജൈവ പച്ചക്കറികൾ പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിച്ച്‌ ജനങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി. ഒമ്പത് പാടശേഖരങ്ങളിൽ ചിറകളുടെ നവീകരണം പുരോഗമിക്കുന്നു. തരിശായി കിടന്ന ഒലിയപ്പുറം വടക്കനോടി, കാക്കൂർ തിരുനിലം പാടശേഖരം, മണ്ണത്തൂർ പാടശേഖരങ്ങൾ 8.80 കോടി രൂപ ചെലവഴിച്ച്‌ കൃഷിയോഗ്യമാക്കി.

തികഞ്ഞ മാറ്റത്തോടെ തിരുമാറാടി  Read More »

നല്ല വാർത്ത കാത്ത് വെളിയനാട് ഗ്രാമം

പിറവം ​ആഫ്രിക്കൻ രാജ്യമായ മൊസംബിക്കിൽ ഓയിൽ വെസലിൽ ബോട്ട് ഇടിച്ച് കടലിൽ കാണാതായ മെക്കാനിക്കൽ എൻജിനിയർ ഇന്ദ്രജിത് സന്തോഷിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. അപകടവിവരമറിഞ്ഞ് നിരവധിപേരാണ് എടയ്ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ വീട്ടിലെത്തുന്നത്. മൊസാംബികിലെ ബെയ്റ തുറമുഖത്തിനുസമീപം കഴിഞ്ഞ 16നാണ് അപകടം നടന്നത്. 14നാണ് ഇന്ദ്രജിത് നാട്ടിൽനിന്ന്‌ പോയത്. സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്റ്‌ എന്റർപ്രൈസസ് ഷിപ്പിങ്‌ കമ്പനിയുടെ കപ്പലിലേക്ക് ജോലിക്ക് ബോട്ടിൽ പോകുംവഴിയാണ് അപകടം. അച്ഛൻ സന്തോഷ് ജോലിചെയ്യുന്ന കമ്പനിയിലാണ് ഇന്ദ്രജിത്തും ജോലിക്ക് കയറിയത്. അനുജൻ

നല്ല വാർത്ത കാത്ത് വെളിയനാട് ഗ്രാമം Read More »

110–ാമത്‌ ലൈഫ്‌ വീട്‌ കൈമാറി​

ചോറ്റാനിക്കര പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച 110-–ാമത് വീടിന്റെ താക്കോൽ കൈമാറി.മൂന്നാംവാർഡിൽ വയലിൽ വീട്ടിൽ സുനിലിന് പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ രാജേഷ് താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ്‌ പുഷ്പ പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.

110–ാമത്‌ ലൈഫ്‌ വീട്‌ കൈമാറി​ Read More »

ജെ. ബി. എസ് സ്കൂളിലെ കുട്ടികൾക്ക് പുതിയ സ്മാർട്ട് ക്ലാസ്

ചോറ്റാനിക്കര: ചോറ്റാനിക്കര ജെ.ബി.എസ് സ്കൂളിൽ പുതിയ കെട്ടിട നിർമാണം പൂർത്തിയായി. കൂടാതെ ഒരു ക്ലാസ്സ്‌ മുറി സ്മാർട്ട് ക്ലാസ് റൂമായി മാറ്റാനുള്ള ആദ്യപടി വിജയകരമായി നടന്നു. ഒ. ഇ. എൻ. ഇന്ത്യ കമ്പനിയാണ് ഉപകരണങ്ങൾ നൽകിയത്. ഒ. ഇ. എൻ ഇന്ത്യ നൽകിയ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉപകരണങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ആർ. രാജേഷ്, കമ്പനിയുടെ പ്രതിനിധികൾ ആയ ബനിറ്റ ചാക്കോ, ഷിജി എന്നിവരിൽ നിന്നും ഏറ്റു വാങ്ങി. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ പുഷ്പ പ്രദീപ്‌,

ജെ. ബി. എസ് സ്കൂളിലെ കുട്ടികൾക്ക് പുതിയ സ്മാർട്ട് ക്ലാസ് Read More »

സർട്ടിഫിക്കറ്റ് വിതരണം നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. രാജേഷ്

ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വി.രവീന്ദ്രൻ മെമ്മോറിയൽ അക്കാദമിയിൽ നടന്നുവന്നിരുന്ന സ്വീറ്റ് ഇംഗ്ലീഷ്, സ്പീക്ക് ഇംഗ്ലീഷ് തേർഡ് ബാച്ച് പൂർത്തിയാക്കിയ കുട്ടികൾക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. രാജേഷ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ രജനി മനോഷ്, മെമ്പർമാരായ ഇന്ദിര ധർമ്മരാജൻ, പി.വി. പൗലോസ്, ലേഖ പ്രകാശൻ, ലൈജു ജനകൻ, പ്രകാശൻ ശ്രീധരൻ, റെജി കുഞ്ഞൻ, മാത്യു ചെറിയാൻ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് സ്കിറ്റ്,സമൂഹ

സർട്ടിഫിക്കറ്റ് വിതരണം നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. രാജേഷ് Read More »

കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണ് മരിച്ചു

പിറവം: കെനിയ മുൻ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീർഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടൻ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തുന്നത്

കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണ് മരിച്ചു Read More »