തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണം — മന്ത്രി പി. പ്രസാദ്

പിറവം: പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പിറവം നഗരസഭ ഓഫീസ് കെട്ടിടത്തിൽ പുതിയതായി നിർമ്മിച്ച വി എസ് അച്യുതാനന്ദൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതത്തെ മനസ്സിലാക്കി, ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. ഇതിലൂടെ മാത്രമേ യഥാർത്ഥ വികസനത്തിലേക്ക് നാടിനെ നയിക്കാനാകൂ. വികസനം എന്നത് അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, ഓരോ കുടുംബത്തിലും സന്തോഷം എത്തിക്കുക […]

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണം — മന്ത്രി പി. പ്രസാദ് Read More »

എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി ഉദ്ഘാടനം ജെ ചിഞ്ചുറാണി നിർവഹിക്കും

പിറവം: എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി മന്ദിരങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് ജെ ചിഞ്ചുറാണി നാളെ ( ഒക്ടോബർ 14) നിർവഹിക്കും.രാവിലെ പത്തിന് പിറവം നഗരസഭയിലെ മുളക്കുളം നോർത്ത് വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും. അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി ബാബു ,പിറവം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സജി കുമാർ ജി കൗൺസിലർമാർ എന്നിവർ പങ്കെടുക്കും പരിപാടിയോടൊപ്പം യുവകർഷകനെ ആദരിക്കലും

എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി ഉദ്ഘാടനം ജെ ചിഞ്ചുറാണി നിർവഹിക്കും Read More »

സ്വ​ർ​ണ​മാ​ല മോ​ഷ​ണം​ പോ​യെ​ന്ന് പ​രാ​തി

കൂ​ത്താ​ട്ടു​കു​ളം: രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ​നി​ന്നും സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മാ​റി​ക കു​ട്ടി​ക​വ​ല​യ്ക്ക് സ​മീ​പം മാ​ളി​യേ​ക്ക​ൽ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ​ത്. ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് ര​ണ്ടി​നാ​ണ് സം​ഭ​വം. ച​ന്ദ്ര​നും ഭാ​ര്യ​ക്കും കൂ​ട്ടു​കി​ട​ക്കാ​ൻ എ​ത്തി​യ സ​ഹോ​ദ​ര പു​ത്ര​ന്‍റെ ക​ഴു​ത്തി​ൽ​നി​ന്നാ​ണ് മാ​ല മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ ജ​ന​ലി​ലൂ​ടെ കൈ​ക​ട​ത്തി വാ​തി​ലി​ന്‍റെ കു​റ്റി തു​റ​ന്ന​ശേ​ഷം മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1,000 രൂ​പ​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ച​ന്ദ്ര​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന്

സ്വ​ർ​ണ​മാ​ല മോ​ഷ​ണം​ പോ​യെ​ന്ന് പ​രാ​തി Read More »

ഒ​ലി​യ​പ്പു​റ​ത്തെ വൈ​ദ്യു​തി ലൈ​ൻ മാ​റ്റും

തി​രു​മാ​റാ​ടി: ഒ​ലി​യ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. ഒ​ലി​യ​പ്പു​റം നി​ര​പ്പ​ത്താ​ഴം ക​ട്ടേ​മ​ല താ​ന്നി​ച്ചു​വ​ട്ടി​ൽ പ്ര​ദേ​ശ​ത്തെ പു​ര​യി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ​താ​യി പ​ഞ്ചാ​യ​ത്ത് അം​ഗം നെ​വി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു. മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും പു​ര​യി​ട​ത്തി​ലൂ​ടെ​യും ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ ക​ട​ന്നു പോ​കു​ന്ന നി​ര​പ്പ​ത്താ​ഴം ക​ട്ട​മ​ല, ഒ​ലി​യ​പു​റം ഇ​ല്ലം​പ​ടി, താ​ന്നി​ച്ചു​വ​ട്ടി​ൽ താ​ഴം പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി വൈ​ദ്യു​തി മു​ട​ക്കം ഉ​ണ്ടാ​കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ കെ​എ​സ്ഇ​ബി

ഒ​ലി​യ​പ്പു​റ​ത്തെ വൈ​ദ്യു​തി ലൈ​ൻ മാ​റ്റും Read More »

കോൺഗ്രസ് ജ​ന​പ​ക്ഷ യാ​ത്ര

ഇ​ല​ഞ്ഞി: ഇ​ല​ഞ്ഞി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ജ​ന​പ​ക്ഷ യാ​ത്ര ന​ട​ത്തി. എ​ര​പ്പാം​കു​ഴി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച ജ​ന​പ​ക്ഷ യാ​ത്ര പി​റ​വം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ജോ​സ് ജാ​ഥാ ക്യാ​പ്റ്റ​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ജു​മോ​ൻ പു​ല്ലം​പ​റ​യി​ൽ അ​ധ്യ​ഷ​ത വ​ഹി​ച്ചു.

കോൺഗ്രസ് ജ​ന​പ​ക്ഷ യാ​ത്ര Read More »

കി​ഴു​മു​റി പ​ള്ളി​യി​ലെ അ​മൂ​ല്യ നാ​ണ​യങ്ങൾ

പി​റ​വം: രാ​മ​മം​ഗ​ലം കി​ഴു​മു​റി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ലെ മേ​മ്പൂ​ട്ടി​ൽ ക​ഴി​ഞ്ഞ നൂ​റ്റി മു​പ്പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​മൂ​ല്യ നാ​ണ​യ ശേ​ഖ​രം പു​റ​ത്തെ​ടു​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ചു. ദേ​വ​ലാ​യ​ത്തി​ൽ മേ​മ്പൂ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ൾ ശു​ചി​യാ​ക്കു​ന്ന​തി​നാ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. വി​ശ്വാ​സി​ക​ളും, നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​ത് കാ​ണു​ന്ന​തി​നാ​യി എ​ത്തി​യ​ത്. കി​ഴു​മു​റി​യി​ൽ പ​ള്ളി കൂ​ദാ​ശ ചെ​യ്ത 1894 മു​ത​ൽ വി​ശ്വാ​സി​ക​ൾ കാ​ണി​ക്ക​യാ​യി ഭ​ണ്ഡാ​ര​ത്തി​ൽ നി​ക്ഷേ​പി​ച്ച​തും പ​ള്ളി​ക്ക് സ​മ​ർ​പ്പി​ച്ച​തു​മാ​യ നാ​ണ​യ​ങ്ങ​ളാ​ണി​ത്. പ​ണ്ടു​ണ്ടാ​യി​രു​ന്ന വി​വി​ധ​ത​രം കാ​ശു​ക​ൾ, കാ​ല​ണ, ഒ​ര​ണ, ഓ​ട്ട​ക്കാ​ല​ണ തു​ട​ങ്ങി​യ നാ​ണ​യ​ങ്ങ​ൾ​ക്കൊ​പ്പം മൊ​റോ​ക്കോ, ഫ്രാ​ൻ​സ്,

കി​ഴു​മു​റി പ​ള്ളി​യി​ലെ അ​മൂ​ല്യ നാ​ണ​യങ്ങൾ Read More »

മണീട് ഗവ. സ്കൂളിന് ലാപ്‌ടോപ് കൈമാറി

പിറവം മണീട് ഗവ. എൽപി സ്കൂൾ സ്‌മാർട്ട് ക്ലാസിലേക്ക് റിനോക്‌സ് ഫൗണ്ടേഷൻ ലാപ്‌ടോപ് സമ്മാനിച്ചു. ചെയർമാൻ സ്റ്റെലിൻ പല്ലംകോടിൽനിന്ന് ഹെഡ്‌മിസ്ട്രസ് പ്രീന എൻ ജോസഫ് ഏറ്റുവാങ്ങി. യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. മോളി തോമസ് അധ്യക്ഷയായി. ഷിബു വർഗീസ്, ഹെഡ്മിസ്ട്രസ് പ്രീനി എം ജോസഫ്, പി ആർ രാജി എന്നിവർ സംസാരിച്ചു.

മണീട് ഗവ. സ്കൂളിന് ലാപ്‌ടോപ് കൈമാറി Read More »